
ആലുവ: ചൂണ്ടി, ഭാരതമാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് കന്യാസ്ത്രീ സമൂഹത്തിനു വേണ്ടി, 'നിയമസഹായ വേദി'യുമായി ചേർന്ന് 'നിയമ ബോധവത്കരണ പരിപാടി' സംഘടിപ്പിച്ചു. 'നിയമോദയ'ത്തിന്റെ ഭാഗമായി നടത്തപ്പെട്ട പരിപാടിയിൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയെക്കുറിച്ചുള്ള പ്രാഥമിക അറിവുകൾ പങ്കുവെയ്ക്കപ്പെട്ടു. കോളേജ് പി.ജി. വിഭാഗം മേധാവി പ്രൊഫ.ഡോ.ജേക്കബ്ബ് ജോസഫ് 'ഇന്ത്യൻ ഭരണഘടനയും, നീതിന്യായ വ്യവസ്ഥയുടെ ആമുഖവും, ഘടനയും' എന്ന വിഷയത്തിലും, ആലുവ ക്രൈം ബ്രാഞ്ച് അസ്സിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷിബു ദേവരാജൻ 'ക്രിമിനൽ നടപടിക്രമം, ഗാർഹിക പീഢന നിരോധന നിയമം, കുട്ടികളുടേയും, വയോജനങ്ങളുടേയും അവകാശങ്ങൾ' എന്ന വിഷയത്തിലും ക്ലാസ്സുകളെടുത്തു. ചടങ്ങിന് കോളേജ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ വടക്കുംപാടൻ, അസി. ഡയറക്ടർ ഫാ.തോമസ് മഴുവഞ്ചേരി, കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ.വി.എസ്. സെബാസ്റ്റ്യൻ, അധ്യാപിക പ്രൊഫ. ഡോ.ലിഷ അസ്സീസ്, കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ. സെലിൻ എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.