സെബാസ്റ്റ്യൻ കാവ്യ സമീക്ഷ 2025 പുറപ്പാട് @ 40

ഏകദിന സെമിനാറും  ശിബിരവും   ജൂലൈ 12 ന്
സെബാസ്റ്റ്യൻ കാവ്യ സമീക്ഷ 2025 പുറപ്പാട് @ 40
Published on

കൊച്ചി : "പുറപ്പാടിന്" ശേഷം കവിതാരംഗത്ത് 40 വർഷങ്ങൾ പിന്നിടുന്ന കവി സെബാസ്റ്റ്യന്റെ കാവ്യ സമീക്ഷയെ അധികരിച്ചുകൊണ്ട് 2025 ജൂലൈ 12ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ ഏകദിന സെമിനാറും കാവ്യ പഠന ശിബിരവും സംഘടിപ്പിക്കുന്നു

ചാവറ കൾച്ചറൽ സെന്ററും പുസ്തകപ്രസാധക സംഘവും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.  ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രൊഫസർ എം കെ സാനു  ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യും. ചവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.അനിൽ ഫിലിപ്പ് സി എം ഐ അധ്യക്ഷത വഹിക്കുന്നു.

സെബാസ്റ്റ്യൻ കവിത അകവും പുറവും സെമിനാർ സനോജ് രാഘവൻ മോഡറേറ്ററാകും. സജീവ് കുമാർ  ഡോ. ശ്രീലതവർമ്മ, ഡോ. കെ ബി സെൽവ മണി, ഡോ. ലക്ഷ്മി വിഎസ്,  പ്രൊഫ. ഇ എസ് സതീശൻ എന്നിവർ പങ്കെടുക്കും.  ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് കവിതയും വർത്തമാനവും എന്ന വിഷയത്തിൽ സുധീഷ് കോട്ടേ മ്പ്രം, മോഡറേറ്റാറാവും.

പ്രമുഖ കവികൾ പങ്കെടുക്കുന്നു. വൈകിട്ട് നാലുമണിക്ക് സമാപന സമ്മേളനം കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ ശ്രീ കെ ജയകുമാർ ഐഎഎസ് ഉദ്ഘാടനം ചെയ്യും.

ശ്രീ സുനിൽ സി ഇ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അഡ്വ.അഗസ്റ്റിൻ കോലഞ്ചേരി, പ്രൊഫ.തോമസ് മാത്യു, അഡ്വക്കേറ്റ് സെബാസ്റ്റ്യൻ പോൾ ഡോ. ജേക്കബ് ഐസക്, ഡോ. സി കെ രവി, പി.കൃഷ്ണനുണ്ണി, സുരേന്ദ്രൻ മങ്ങാട്ട്, ഡോ. ബാബു ചെറിയാൻ, ഡോ. എം എസ് പോൾ, കെ എൻ ഷാജി, രാവുണ്ണി,

ഡോ. എം കൃഷ്ണൻ നമ്പൂതിരി, പിസി ജോസി, കെ നൗഷാദ് ശ്രീകാന്ത് കോട്ടയ്ക്കൽ, വേണു വി.ദേശം, ഡോ. അജിതൻ മേനോത്ത്, ഡോ. അഗസ്റ്റിൻ ജോസഫ്, ആർ. പി. മേനോൻ എന്നിവർ പങ്കെടുക്കും. തദവസരത്തിൽ ലക്ഷ്മി വിഎസ് ഏഎഴുതിയ യാത്രികന്റെ വഴികളും കവി സെബാസ്റ്റ്യൻഎഴുതിയ ജലച്ചായം എന്ന കവിതയും  പ്രകാശനം ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org