

അങ്കമാലി: എറണാകുളം - അങ്കമാലി അതിരൂപതാ റീജണൽ പാസ്റ്ററൽ സെൻ്ററായ അങ്കമാലി സുബോധനയിൽ ഏപ്രിൽ 13 മുതൽ 17 വരെ (തിങ്കൾ മുതൽ വെള്ളി വരെ) സഭാ വിജ്ഞാനീയ ക്ലാസുകൾ നടത്തുന്നു.
സഭ: ഉത്ഭവം, സ്വഭാവം, ദൗത്യം,
സഭ: അടിസ്ഥാനങ്ങളും പ്രതീകങ്ങളും,
സഭ: ഏകം, പരിശുദ്ധം, കാതോലികം, അപ്പസ്തോലികം,
സഭ: ഘടന, ഭരണ സംവിധാനം
സഭ: കൂദാശകളും ആരാധനയും
സഭയ്ക്ക് രണ്ടാം വത്തിക്കാൻ കൗൺസിൽ സമ്മാനിച്ച നവദർശനവും അതിന്റെ പ്രായോഗിക അനുരണനങ്ങളും,
സഭ ആധുനിക ലോകത്തിൽ,
സഭയും സാംസ്ക്കാരിക അനുരൂപണവും,
സിനഡൽ സഭയിലെ വിവിധ ശുശ്രൂഷകളും അവയുടെ ദൗത്യപരമായ പ്രസക്തിയും,
സഭയിലെ ഐക്യവും ഐകരൂപ്യവും എന്നിവയായിരിക്കും ക്ലാസുകളുടെ ഉള്ളടക്കം.
സഭ സ്ഥലമല്ല, ദൈവജനമാണെന്നും; സൗധമല്ല, ക്രിസ്തുവിന്റെ മൗതിക ശരീരമാണെന്നും; സംഘടനയല്ല, ഒരു ജീവിതശൈലിയാണെന്നും മനസ്സിലാക്കുക,
സഭയിലെ സമകാലീന അഭിപ്രായ വ്യത്യാസങ്ങളെ സഭാ കൂട്ടായ്മയിൽ നിന്ന് കൊണ്ട് ചര്‍ച്ച ചെയ്യുക,
ദൈവജനമായ സഭയിലേക്കുള്ള ബൗദ്ധികവും വിശ്വാസപരവുമായ ഒരു യാത്ര സാധ്യമാക്കുക തുടങ്ങിയവയാണ് ക്ലാസിൻ്റെ ലക്ഷ്യങ്ങൾ.
രജിസ്ട്രേഷൻ ഫീസ് 250 രൂപയാണ്.
വിവരങ്ങൾക്ക് വിളിക്കുക:
ഫാ. ഡയറക്ടർ - 9497665335.