സത്യദീപം 2021-ലെ ബൈബിള്‍ ഡയറിയും കലണ്ടറും പ്രകാശനം ചെയ്തു

സത്യദീപം 2021-ലെ ബൈബിള്‍ ഡയറിയും കലണ്ടറും പ്രകാശനം ചെയ്തു
Published on

സത്യദീപം വാരികയുടെ 2021 ലെ ബൈബിള്‍ ഡയറിയും കലണ്ടറും എറണാകുളം ആര്‍ച്ചുബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ് മാര്‍ ആന്റണി കരിയില്‍, വികാരി ജനറാള്‍ മോണ്‍. ജോയി അയിനിയാടനു ആദ്യകോപ്പികള്‍ നല്‍കിക്കൊണ്ടാണു പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. അതിരൂപത വൈസ് ചാന്‍സലര്‍ ഫാ. ജസ്റ്റിന്‍ കൈപ്രന്‍പാടന്‍, സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. മാത്യു കിലുക്കന്‍, വിയാനി പ്രിന്റിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി, ലൈറ്റ് ഓഫ് ട്രൂത്ത് ചീഫ് എഡിറ്റര്‍ ഫാ. പോള്‍ തേലക്കാട്ട്, സര്‍ക്കുലേഷന്‍ മാനേജര്‍ ഫാ. ജൂബി ജോയി കളത്തിപറമ്പില്‍, അസി. സര്‍ക്കുലേഷന്‍ മാനേജര്‍ ഫാ. ജേക്കബ് കാച്ചപ്പിള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു.


എല്ലാദിവസത്തെയും ബൈബിള്‍ റീഡിങ്ങുകളും അനുദിന വിശുദ്ധരുടെ ജീവചരിത്രങ്ങളും ആരാധനക്രമ വിശേഷങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ബൈബിള്‍ ഡയറിയില്‍ 365 ദിവസത്തിനായി 365 പേജുകളുണ്ട്. ഞായറാഴ്ചയില്‍ ഒരു പേജു ബൈബിള്‍ വിചിന്തനത്തിനു പുറമെ, ഹൃദ്യവും ഹ്രസ്വവുമായ അനുദിന ബൈബിള്‍ വിചിന്തനങ്ങളും ഡയറിയിലുണ്ട്.
ആകെ 432 പേജുകളുള്ള ഡയറി ഡെമ്മി 1/8 സൈസില്‍ കെയ്‌സ് ബൈന്റിംഗിലാണു പ്രിന്റ് ചെയ്തിരിക്കുന്നത്. വില 250 ക.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org