കുടുംബങ്ങളെ വഴിയാധാരമാക്കുന്ന സര്‍ഫാസി നിയമം ഭേദഗതി ചെയ്യണം: കെ.സി.എഫ്.

Published on

കൊച്ചി: 2002-ലെ കേന്ദ്ര സര്‍ഫാസി നിയമത്തിലെ, നോട്ടീസില്ലാതെ ബാങ്കുവായ്പ കുടിശികക്കാരന്‍റെയും ജാമ്യക്കാരന്‍റെയും വസ്തുക്കള്‍ ജപ്തി ചെയ്യാമെന്നും യാതൊരു കാരുണ്യവുമില്ലാതെ വായ്പക്കാരന്‍റെ വസ്തുവകകള്‍ താമസകെട്ടിടം ഉള്‍പ്പെടെ ജപ്തി ചെയ്യാമെന്നുമുള്ള വ്യവസ്ഥകള്‍ ഭേദഗതി ചെയ്യണമെന്നു കേരള കത്തോലിക്കാ സഭയുടെ അല്മായ സംഘടനയായ കേരള കാത്തലിക് ഫെഡറേഷന്‍ (കെ.സി.എഫ്.) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യാതൊരുവിധ അറിയിപ്പുമില്ലാതെ വായ്പ ജാമ്യക്കാരനായ ചേരാനല്ലൂര്‍ സ്വദേശി ഷാജിയുടെ വീടുള്‍പ്പെടെ ജപ്തി ചെയ്ത വീട് ഒഴിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ സര്‍വസന്നാഹങ്ങളും നടത്തി, പാവപ്പെട്ടവരെ തെരുവിലിറക്കുന്ന ബാങ്കുകാരുടെ നടപടിയില്‍ കെസിഎഫ് ശക്തിയായി പ്രതിഷേധിച്ചു. ബാങ്കുകാര്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ താമസിക്കുവാനുള്ള അവകാശം നിഷേധിച്ചുകൊണ്ടു വീടുകള്‍ ജപ്തി ചെയ്യുന്ന നടപടികളില്‍ നിന്നും ബാങ്കുകാര്‍ പിന്‍മാറണമെന്നു യോഗം ആവശ്യപ്പെട്ടു. ജപ്തിനടപടികളില്‍ നിന്നും താമസപുരകള്‍ ഒഴിവാക്കുന്നതിനുള്ള നിയമഭേദഗതി 2002-ലെ സര്‍ഫാസി നിയമത്തില്‍ വരുത്തണമെന്നു കേന്ദ്രസര്‍ക്കാരിനോടു യോഗം ആവശ്യപ്പെട്ടു.

കെ.സി.എഫ്. സംസ്ഥാന പ്രസിഡന്‍റ് പി.കെ. ജോസഫിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫാ. വര്‍ഗീസ് വളളിക്കാട്ട്, അ ഡ്വ. വര്‍ഗീസ് കോയിക്കര, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, ഡേവീസ് തുളുവത്ത്, ഡോ. മേരി റെജീന, സജി ജോണ്‍, മേരി കുര്യന്‍ പ്രഷീല ബാബു എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org