ഡ്രൈവര്‍മാര്‍ക്കു സാരഥി ഹെല്‍പ് ഡെസ്‌ക്

ഡ്രൈവര്‍മാര്‍ക്കു സാരഥി ഹെല്‍പ് ഡെസ്‌ക്
Published on

അങ്കമാലി: ഡ്രൈവര്‍മാരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സാരഥി എന്ന പ്രസ്ഥാനത്തിനു കീഴില്‍ ഒരു ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെടുകയും മാനസീക സംഘര്‍ഷത്തിലാകുകയും ചെയ്ത ഡ്രൈവര്‍മാര്‍ക്കു ഹെല്‍പ് ഡെസ്‌കിന്റെ സേവനം പ്രയോജനപ്പെടുത്താം. സംസ്ഥാന ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 5 വരെ സേവനം ലഭ്യമായിരിക്കും,
ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം സാരഥി സംസ്ഥാന ഡയറക്ടര്‍ റവ.ഡോ.സെബാസ്റ്റ്യന്‍ തേക്കാനത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ സീസ്മി എസ് ഡി, ബ്രദര്‍ പീറ്റര്‍ ദാസ് എം എം ബി, ബ്രദര്‍ റിച്ചാര്‍ഡ്, ബ്രദര്‍ ഡില്‍ജോ എസ് ഡി വി എന്നിവര്‍ പങ്കെടുത്തു.
ഹെല്‍പ് ഡെസ്‌കില്‍ ബന്ധപ്പെടുന്ന ഡ്രൈവര്‍മാരെയും കുടുംബാംഗങ്ങളെയും സാരഥിയ്ക്കു കഴിയുന്ന വിധത്തിലെല്ലാം സഹായിക്കുമെന്നു ഫാ. സെബാസ്റ്റ്യന്‍ തേക്കാനത്ത് പറഞ്ഞു. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ആനിമേറ്റര്‍മാരെ ബന്ധപ്പെടുത്തി കൊടുക്കുകയും ചെയ്യും. ഡ്രൈവര്‍മാരും കുടുംബാംഗങ്ങളും ബന്ധപ്പെടേണ്ട നമ്പറുകള്‍ – 048402455755, 2456384, 8301945573

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org