യൂറോപ്പ് സന്ദര്‍ശകര്‍ക്കൊരു വഴികാട്ടിയായി ‘സഞ്ചാരികളുടെ പറുദീസ’

യൂറോപ്പ് സന്ദര്‍ശകര്‍ക്കൊരു വഴികാട്ടിയായി ‘സഞ്ചാരികളുടെ പറുദീസ’

സഞ്ചാരികളുടെ പറുദീസ എന്ന പുസ്തകം മന്ത്രി ആര്‍. ബിന്ദു പ്രകാശനം ചെയ്യുന്നു.

ഇടവക വികാരി ഫാ. ഫ്രാന്‍സിസ് കൂത്തൂര്‍ രചിച്ച 'സഞ്ചാരികളുടെ പറുദീസ: യുറോപ്പ് സന്ദര്‍ശകര്‍ക്കൊരു വഴികാട്ടി' എന്ന പുസ്തകം പ്രകാശനം ചെയ്തു. ഏങ്ങണ്ടിയൂര്‍ എംഐ ഹോസ്പിറ്റലില്‍ നടത്തിയ ചടങ്ങില്‍ അദ്ധ്യക്ഷനായ ആര്‍ച്ച്ബിഷപ് മാര്‍ ആഡ്രൂസ് താഴത്തിന് മന്ത്രി ആര്‍.ബിന്ദു പുസ്തകത്തിന്റെ കോപ്പി നല്‍കി കൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്. ദീര്‍ഘകാലത്തെ യൂറോപ്യന്‍ ജീവിതത്തിന്റെയും പഠന ത്തിന്റേയും നിരവധി തീര്‍ത്ഥാടക സംഘങ്ങളെ അനുയാത്ര ചെയ്തതിന്റേയും സാരസമ്പത്താണീ പുസ്തകമെന്ന് മാര്‍ താഴത്ത് പറഞ്ഞു. പള്ളി ട്രസ്റ്റി ജോ സഫ് വെള്ളറ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക മന്തിക്ക് കൈമാറി. പുസ്തകം വിറ്റുകിട്ടുന്ന ലാഭവിഹിതത്തിലെ ആദ്യപങ്കാണ് ദുരിതാശ്വാസത്തിനായി നല്കുന്നതെന്ന് ഗ്രന്ഥകര്‍ത്താവ് അറിയിച്ചു. മേരിമാതാ തത്വശാസ്ത്ര വിഭാഗം മേധാവി ഡോ. സി.ബി. ചെറുതോട്ടില്‍ പുസ്തക പരിചയം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല സോമന്‍, കേരള കലാമണ്ഡലം മുന്‍ രജിസ്ട്രാര്‍ ഡോ. ഗ്രാമപ്രകാശ്, ഡല്‍ഹി മീഡിയ ഹൗസ് മുന്‍ ഡയറക്ടര്‍ ഫാ. ബൈജു ചാലക്കല്‍ കപ്പുച്ചിന്‍, ജ്യോതി എന്‍ജി. കോളജ് ഡയറക്ടര്‍ ഫാ. റോയ് ജോ സഫ് വടക്കന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എം.ഐ. ഹോസ്പ്പിറ്റലില്‍ ഡയറക്ടര്‍ ഫാ. സുനില്‍ ചിരിയങ്കണ്ടത്ത് സ്വാഗതവും | ഗ്രന്ഥകര്‍ത്താവ് ഫാ. ഫ്രാന്‍സീസ് കൂത്തുര്‍ നന്ദിയും പറഞ്ഞു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org