സംസ്ഥാനത്തുടനീളം മദ്യം ദുരന്തങ്ങള്‍ വിതയ്ക്കുന്നു: കെ.സി.ബി.സി.

സംസ്ഥാനത്തുടനീളം മദ്യം ദുരന്തങ്ങള്‍ വിതയ്ക്കുന്നു: കെ.സി.ബി.സി.
Published on

കൊച്ചി : കോവിഡ് കാലത്ത് അടച്ചിട്ട മദ്യശാലകള്‍ വീണ്ടും തുറന്നതോടെ സംസ്ഥാനത്തുടനീളം വ്യാപകമായി മദ്യദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ പറഞ്ഞു. ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി, സംസ്ഥാനതലത്തില്‍ ജില്ലാ എക്‌സൈസ് ഓഫീസുകള്‍ക്കു മുമ്പില്‍ കെസിബിസി മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ 14 ജില്ലാ കേന്ദ്രങ്ങളിലും മദ്യനയത്തിനെതിരെ 'കേരളം പിന്നോട്ട്- മദ്യനയത്തിലൂടെ' എന്ന മുദ്രാവാക്യവുമേന്തി പ്രതിഷേധ ധര്‍ണ്ണ നടത്തി. കച്ചേരിപ്പടി എക്‌സൈസ് ഓഫീസിനു മുമ്പില്‍ നടന്ന ധര്‍ണ്ണയില്‍ എറണാകുളം-അങ്കമാലി അതിരൂപത പ്രസിഡന്റ് കെ.എ.പൗലോസ് കാച്ചപ്പിള്ളി, ട്രഷറര്‍ എം.പി. ജോസി, ലിസ്സി പോളി, ലക്‌സി ജോയി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org