കോവിഡ് ബാധിതയുടെ   മൃതസംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി സഹൃദയ സമരിറ്റൻസ്.

കോവിഡ് ബാധിതയുടെ   മൃതസംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി സഹൃദയ സമരിറ്റൻസ്.

ഫോട്ടോ: തൃപ്പൂണിത്തുറയിൽ  കോവിഡ് ബാധിച്ചു മരണമടഞ്ഞ യുവതിയുടെ മൃതസംസ്കാരം സഹൃദയ സമരിറ്റൻസിന്റെ നേതൃത്വത്തിൽ നടത്തുന്നു.


തൃപ്പൂണിത്തുറ സെന്റ് മേരീസ്‌ ഇടവകയിൽ കോവിഡ്  ബാധിച്ചു മരണമടഞ്ഞ തിരുവാങ്കുളം സ്വദേശിനിയായ ഇരുപത്തിമൂന്നുവയസ്സുകാരിയുടെ മൃതസംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി സഹൃദയ സമരിറ്റൻസ്.  കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇടവക സഹവികാരി ഫാ. ജെസാബ് ഇഞ്ചക്കാട്ടുമണ്ണിൽ കാർമികത്വം വഹിച്ച ചടങ്ങിൽ ഫാ. മാത്യു തച്ചിൽ, ഫാ. പെറ്റ്സൺ തെക്കിനേടത്ത്, സഹൃദയ സ്റ്റാഫ് അംഗങ്ങളായ  അനന്തു ഷാജി, ഷിംജോ ദേവസ്യ, ലാൽ കുരിശിങ്കൽ, റോഷിൻ സന്തോഷ്‌ എന്നീ സമരിറ്റൻസ്  സന്നദ്ധപ്രവർത്തകരാണ്  മൃതസംസ്കാരകർമത്തിൽ  സഹകാരികളായത്.. ഒരുവര്ഷത്തിനുള്ളിൽ അമ്പതിലേറെ  കോവിഡ്  മൃതസംസ്കാരകർമങ്ങൾക്ക്  സഹൃദയ സമരിറ്റൻസ് സഹകാരികളായിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org