കടമക്കുടിക്ക് കരുതൽസഹായവുമായി സഹൃദയ

കടമക്കുടിക്ക് കരുതൽസഹായവുമായി സഹൃദയ

ഫോട്ടോ അടിക്കുറിപ്പ്‌: സഹൃദയ കരുതൽ പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റുകൾ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മയ്പ്പാൻ കടമക്കുടി ഇടവക വികാരി ഫാ. ഡാർവിൻ ഇടശ്ശേരിക്കു കൈമാറുന്നു.

കോവിഡ് വ്യാപനത്തിൽ ദുരിതമനുഭവിക്കുന്ന കടമക്കുടി നിവാസികൾക്ക് കരുതൽ സഹായവുമായി എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ. കോവിഡ് രണ്ടാം തരംഗത്തിൽ കടമക്കുടിയിൽ രോഗബാധിതരുടെ എണ്ണം വൻതോതിൽ വർധിച്ചുവരികയാണ്. ഈ സാഹചര്യം കണക്കിലെടുത്ത്  സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മയ്പ്പാന്റെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ കടമക്കുടി സെന്റ്. അഗസ്റ്റിൻ ഇടവക വികാരി ഫാ. ഡാർവിൻ എടശ്ശേരിക്കു കൈമാറി. ഇതുവരെ എൺപതോളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാൻ സാധിച്ചുവെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അറിയിച്ചു. രോഗബാധിതരായി ക്വാറന്റൈനിൽ കഴിയുന്ന കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ ഭക്ഷ്യകിറ്റിലൂടെ ലഭ്യമാകുന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org