നഗരസഭാ  കോവിഡ്  ട്രീറ്റ്മെൻറ്  സെന്ററുകൾക്ക്    ഹൈജീൻ വസ്തുക്കളുമായി   സഹൃദയ

നഗരസഭാ  കോവിഡ്  ട്രീറ്റ്മെൻറ്  സെന്ററുകൾക്ക്    ഹൈജീൻ വസ്തുക്കളുമായി   സഹൃദയ

ഫോട്ടോ: കൊച്ചി നഗരസഭയുടെ കോവിഡ് ട്രീറ്റ് മെൻറ് സെന്ററുകളിലേക്കുള്ള മാസ്കുകളൂം മറ്റു വസ്തുക്കളും സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ മേയർ കെ അനിൽകുമാറിന് കൈമാറുന്നു. സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ  ഫാ. അൻസിൽ മയ്പാൻ,  ഡെപ്യുട്ടി മേയർ കെ.എ .അൻസിയ,  കൗൺസിലർമാരായ സുജ ലോനപ്പൻ, സുനിത ഡിക്‌സൺ, ദീപ്തി മേരി വർഗീസ്, മാലിനി കുറുപ്പ്, ഹെൻറി  ഓസ്റ്റിൻ തുടങ്ങിയവർ സമീപം.

എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ, കൊച്ചി നഗരസഭയുടെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ്  സെന്ററുകളിലേക്ക് ആവശ്യമായ മാസ്കുകൾ,സാനിറ്റൈസർ,ഹാൻഡ് വാഷ്, സോപ്പ് തുടങ്ങിയ വസ്തുക്കൾ നൽകി. നഗരസഭാമന്ദിരത്തിൽ മേയർ അഡ്വ.കെ അനിൽകുമാർ, ഡെപ്യുട്ടി മേയർ കെ.എ .അൻസിയ,  എന്നിവർക്ക്   സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ മാസ്കുകളും മറ്റു വസ്തുക്കളും കൈമാറി. സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. അൻസിൽ മയ്പാൻ, കൗൺസിലർമാരായ സുജ ലോനപ്പൻ, സുനിത ഡിക്‌സൺ, ദീപ്തി മേരി വർഗീസ്, മാലിനി കുറുപ്പ്, ഹെൻറി  ഓസ്റ്റിൻ  എന്നിവർ സന്നിഹിതരായിരുന്നു.

Related Stories

No stories found.