സഹൃദയവേദി സെമിനാറും സ്വീകരണവും നടത്തി

സഹൃദയവേദി സെമിനാറും സ്വീകരണവും നടത്തി
Published on

തൃശൂര്‍: സഹൃദയവേദി 'നവകേരള നിര്‍മ്മിതി' എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇതോടൊന്നിച്ച് 'മേരിവിജയം' ചീഫ് എഡിറ്ററായ ഫാ. ദേവസി പന്തല്ലൂക്കാരനും ചേമ്പര്‍ ഓഫ് കോമേഴ്സ് പ്രസിഡണ്ടായ ടി.ആര്‍. വിജയകുമാറിനും സ്വീകരണം നല്‍കി.

യോഗത്തില്‍ ഡോ. ഷൊര്‍ണ്ണൂര്‍ കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഇ.എം. തോമസ് വിഷയാവതരണം നടത്തി. ഡോ. ദേവസ്സി പന്തല്ലൂക്കാരന്‍, ടി.ആര്‍. വിജയകുമാര്‍, ഡേവീസ് കണ്ണനായ്ക്കല്‍, ഡോ. മേരികുഞ്ഞ് തോമസ്, ബേബി മൂക്കന്‍, പ്രൊഫ. വി.എ. വര്‍ഗീസ് , ഉണ്ണികൃഷ്ണന്‍ പുലരി എന്നിവര്‍ പ്രസംഗിച്ചു. ജോയ് മുത്തിപീടിക, പുഷ്പജന്‍ ആശാരിക്കുന്ന്, സെലിന്‍ കാക്കശ്ശേരി, ആലീസ് ജോസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഗോവിന്ദന്‍ പൂണത്ത് പ്രളയത്തെ സംബന്ധിച്ച് കവിത അവതരിപ്പിച്ചു. യോഗത്തില്‍വച്ച് ഡോ. ഷൊര്‍ണ്ണൂര്‍ കാര്‍ത്തികേയന്‍ രചിച്ച 'കുണ്ടൂര്‍ നാരായണമേനോന്‍' എന്ന ജീവചരിത്രഗ്രന്ഥം അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ ടി.ആര്‍. വിജയകുമാറിന് നല്‍കി പ്രകാശനം ചെയ്തു. അശീതി ആഘോഷിച്ച ഡോ. സി.ടി. ജോസിനെ ചടങ്ങില്‍ പൊന്നാട ചാര്‍ത്തി അനുമോദിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org