
കൊച്ചി : ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ഗാന്ധിയന്‍ പ്രഭാഷണപരമ്പരയുടെ രണ്ടാം ദിവസം പ്രബോധ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പ്രൊഫ. കെ. പി. ശങ്കരന്‍ രചിച്ച, 'ഗാന്ധി ആന്‍ഡ് ദ സെന്‍ട്രാലിറ്റി ഓഫ് എത്തിക്‌സ് ' എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി എം. ബി. രാജേഷ്.
ഇന്നു പ്രസക്തമായ ശബ്ദം ഗാന്ധിയുടേതാണെന്നും കോര്‍പ്പറേറ്റ് കൊളോണിയലിസമാണ് ഇന്ന് ലോകത്തെ ഭരിക്കുന്നതെന്നും ഡിജിറ്റല്‍ ലോകത്ത് ഗാന്ധിജിക്ക് എന്ത് കാര്യം എന്ന വിഷയത്തില്‍ കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ഗാന്ധി ഇന്ത്യ വളരുകയാണ്, പക്ഷേ, തൊഴിലില്ലായ്മ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഈ ഉയര്‍ച്ചയെ ആരും കാണുന്നില്ല. വളര്‍ച്ച മാത്രമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയിലുള്ള അസ്വസ്ഥത ഒരു മുന്നറിയിപ്പ് മാത്രമാണെന്നും ഗാന്ധി അന്നു ഭയപ്പെട്ടിരുന്നത് ഇന്നു സംഭവിക്കുകയാണെന്നും ഉപഭോക്തൃ ഉല്‍പ്പാദനത്തിനുവേണ്ടി വായുവും ജലവും പരിസ്ഥിതിയും മലിനമാക്കുന്നു.
ചടങ്ങില്‍ ഫാ.തോമാസ് പുതുശ്ശേരി , ഡോ. വിനോദ് കുമാര്‍ കല്ലോലിക്കല്‍, പ്രബോധ ട്രസ്റ്റ് സെക്രട്ടറി, നവീന്‍ കുമാര്‍ ഡി. ഡി., ശ്രീ എന്‍. മാധവന്‍കുട്ടി, ഡോ. പി. യു. ലീല തുടങ്ങിയവര്‍ പ്രസംഗിച്ചു.