ത്യാഗ മനസ്‌കത ക്രൈസ്തവമുദ്രയാകണം : ആര്‍ച്ചുബിഷപ്പ് എമിരറ്റസ് ഫ്രാന്‍സിസ് കല്ലറക്കല്‍

അംബികാപുരം വ്യാകുലമാതാ പള്ളിയുടെസുവര്‍ണ്ണ ജൂബിലി ആഘോഷാരംഭം കുറിച്ചു
ത്യാഗ മനസ്‌കത ക്രൈസ്തവമുദ്രയാകണം : ആര്‍ച്ചുബിഷപ്പ് എമിരറ്റസ് ഫ്രാന്‍സിസ് കല്ലറക്കല്‍

50 വര്‍ഷം പൂര്‍ത്തിയാക്കിയ അംബികാപുറത്തിന്റെ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച് ആര്‍ച്ചുബിഷപ്പ് എമിരറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ജൂബിലിതിരി തെളിയിക്കുന്നു. കണ്‍വീനര്‍ ജോണ്‍സന്‍ ചൂരപ്പറമ്പില്‍, സഹ വികാരി ഫാ. ഷാമിന്‍ ജോസ് തൈക്കൂട്ടത്തില്‍, കണ്‍വീനര്‍ തദ്ദേവൂസ് തുണ്ടിപ്പറമ്പില്‍, പ്രസുദേന്തി വിപിന്‍ ആഞ്ഞിപ്പറമ്പില്‍, വികാരി ജസ്റ്റിന്‍ ആട്ടുള്ളില്‍ എന്നിവര്‍ സമീപം.

കൊച്ചി: അംബികാപുരം വ്യാകുലമാതാ പള്ളിയുടെസുവര്‍ണ്ണ ജൂബിലി ആഘോഷാരംഭം കുറിച്ചു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് യാഥാര്‍ഥ്യമാക്കിയതില്‍ ചരിത്രപരമായ ത്യാഗത്തിന്റെ അമ്പത്തണ്ടാണ് കടന്നു പോയത്. ആര്‍ച്ചുബിഷപ്പ് എമിരറ്റസ് ഫ്രാന്‍സിസ് കല്ലറക്കല്‍ അഭിപ്രായപ്പെട്ടു. ക്രൈസ്തവ ത്യാഗ മനസ്‌കത എന്നും മുഖമുദ്രയായി നില്‍ക്കണമെന്നും കൂട്ടിച്ചേര്‍ത്തു. അംബികാപുരം വ്യാകുലമാതാ പള്ളിയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊടി ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി കപ്പല്‍ നിര്‍മ്മാണശാലക്കുവേണ്ടി വരവുകാട്ട് കുരിശുപള്ളിയും, പൂര്‍വ്വികരെ അടക്കം ചെയ്ത സിമിത്തേരിയും മാറ്റി അംബികാപുരം പള്ളി സ്ഥാപിതമായിട്ട് 50 വര്‍ഷം പൂര്‍ത്തിയാകുന്നു. 1960-ല്‍ കപ്പല്‍ശാലക്കായി സ്ഥലമെടുപ്പ് ആരംഭിച്ചപ്പോള്‍ നിര്‍ദേശിക്കപ്പെട്ട പദ്ധതി പ്രദേശം മുഴുവന്‍ പെരുമാനൂര്‍ ഇടവകയുടെ പരിധിയിലായിരുന്നു.

മൂന്നര നൂറ്റാണ്ടില്‍പ്പരം വര്‍ഷം പഴക്കമുണ്ടായിരുന്ന വരവുകാട് കുരിശുപള്ളിയും പൂര്‍വ്വികരുടെ അസ്ഥിയും മാംസവും അലിഞ്ഞു ചേര്‍ന്നിട്ടുള്ള സിമിത്തേരിയും ത്യജിക്കേണ്ടി വന്നപ്പോള്‍ പകരം സ്ഥാപിതമായതാണ് അംബികാപുരം വ്യാകുലമാതാവിന്റെ ദേവാലയം. ഭാരതചരിത്രത്തില്‍ കീഴ്വഴക്കം കാണാന്‍ സാധിക്കാത്ത, ഒരു മഹാത്യാഗത്തിന്റെ പരിണിത ഫലമാണ് ഈ ദേവാലയം.

ഓരോ മാസവും വിവിധങ്ങളായിട്ടുള്ള കര്‍മ്മ പരിപാടികളോടുകൂടി സെപ്റ്റംബറില്‍ ജൂബിലി സമാപനവും വ്യാകുലമാതാവിന്റെ ക്രൊമ്പര്യ തിരുനാളും. ജൂബിലി ആഘോഷങ്ങള്‍ക്ക് വികാരി ഫാ.ജസ്റ്റിന്‍ ആട്ടുള്ളി, സഹ വികാരി ഫാ. ഷാമിന്‍ ജോസഫ് തൈക്കൂട്ടത്തില്‍ ജൂബിലി കണ്‍വീനേഴ്‌സ് തദ്ദേവൂസ് തുണ്ടിപ്പറമ്പില്‍, ജോണ്‍സന്‍ ചൂരപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

Related Stories

No stories found.