വിവരാവകാശ നിയമ ഏകദിന ശില്പശാലയും പുസ്തക പ്രകാശനവും  മെയ് 25ന്

വിവരാവകാശ നിയമ ഏകദിന ശില്പശാലയും പുസ്തക പ്രകാശനവും  മെയ് 25ന്

കൊച്ചി : ചാവറ കൾച്ചറൽ സെൻറർ, ആർ. ടി. ഐ.കേരള ഫെഡറേഷൻ, പ്രവാസി ലീഗൽ സെൽ, ആന്റി കറപ്ക്ഷൻ പീപ്പിൾസ് മൂവ്മെൻറ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മെയ് 25ന് രാവിലെ 10 30 മുതൽ വൈകിട്ട് 5 വരെ വിവരാവകാശ ശിൽപ്പശാലയും ഡി. ബി. ബിനു എഴുതിയ വിവരാവകാശ നിയമം എന്ന പുസ്തകത്തിൻറെ പരിഷ്കരിച്ച പതിപ്പിന്റെ പ്രകാശനവും ചാവറ കച്ചറൽ സെൻററിൽ നടക്കുന്നു. രാവിലെ 10. 30 ന് ശില്പശാല, ഉപഭോക് തൃ തർക്ക പരിഹാര കമ്മീഷൻ എറണാകുളം ജില്ലാ പ്രസിഡണ്ട് ശ്രീ. ഡി ബി. ബിനു  മുഖ്യപ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്യും. ആർ.ടി.ഐ. കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് ശശികുമാർ മാവേലിക്കര അധ്യക്ഷത വഹിക്കും.   ഓൺലൈൻ ആർ.ടി.ഐ അപേക്ഷകൾ, ഉപഭോക്തൃ പരാ ധികൾ എന്നിവ സമർപ്പിക്കുന്നതിന്   പ്രായോഗിക പരിശീലനം, എസ്. എച്ച്. കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ജയിംസ് വി. ജോർജ്,  സുപ്രീംകോടതി അഭിഭാഷകൻ ജോസ് എബ്രഹാം, അഡ്വ. ജി. കിരൺ എന്നിവർ ക്ലാസ് നയിക്കും. ഉച്ചകഴിഞ്ഞ് 2 മണി മുതൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൽ ഹക്കീം ഔദ്യോഗിക സിറ്റിംഗ് നടത്തുന്നു.
3. 30ന് വിവരാവകാശ നിയമം പുസ്തകത്തിൻറെ പ്രകാശന ചടങ്ങ്, കേരള ഹൈക്കോടതി ജഡ്ജി,  ജസ്റ്റിസ്. സി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യും.   ഡോ. അബ്ദുൽ ഹക്കീം പുസ്തകത്തിന്റെ ആദ്യപ്രതി ജെസ്റ്റിസ്. സി. പ്രദീപ് കുമാറിൽ നിന്നും സ്വീകരിക്കും. മനുഷ്യാവകാശ കമ്മീഷൻ മുൻ ആക്ടിംഗ് ചെയർമാൻ  പി. മോഹനദാസ് അധ്യക്ഷത വഹിക്കുന്ന  ചടങ്ങിൽ ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ.,  അഡ്വ. കെ. എസ്. ഹരിഹരൻ, സീനിയർ അഡ്വക്കേറ്റ് എം. ആർ. രാജേന്ദ്രൻ നായർ,  ശശികുമാർ മാവേലിക്കര, ഡിക്സൺ ഡിസിൽവ, എന്നിവർ പ്രസംഗിക്കും.

ശില്പശാലയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 9400068686 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഫാ. അനിൽ ഫിലിപ്പ്  സി. എം. ഐ. അറിയിച്ചു

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org