ഹേമ കമ്മറ്റി റിപ്പോർട്ട്: സർക്കാർ പൂഴ്ത്തിയ വിവരങ്ങൾ പുറത്തു വിടണം: ആർ ടി ഐ കേരള ഫെഡറേഷൻ

Published on

കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ടിൽ നിന്ന് നിയമപ്രകാരം അനുവദനീയമായ വിവരങ്ങൾ പുറത്തുവിടാൻ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടെങ്കിലും അതിൽനിന്ന് പ്രസക്തമായ പലഭാഗങ്ങളും സർക്കാർ പൂഴ്ത്തിയിരിക്കുകയാണെന്നും അവ എത്രയും വേഗം പുറത്തുവിടണമെന്നും ആർടിഐ കേരള ഫെഡറേഷൻ സംസ്ഥാന കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

2024 ജൂലൈ 5 ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കിം പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശിച്ച മുഴുവൻ വിവരങ്ങളും സർക്കാർ പുറത്തു വിട്ടിട്ടില്ല . ഈ ആവശ്യം ഉന്നയിച്ച് സാംസ്‌കാരിക വകുപ്പിലും വിവരാവകാശ കമ്മിഷനിലും ലഭിച്ചിട്ടുള്ള പരാതികളിൽ തീരുമാനമെടുക്കാത്തിനെതിരെ സർക്കാറിന് സംഘടനാ പ്രതിനിധികൾ നിവേദനം നല്കും.

നടപടിയുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനും ഹൈക്കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.

സംസ്ഥാന പ്രസിഡൻറ് അഡ്വ.  ശശികിഴക്കട ആധ്യക്ഷ്യം വഹിച്ചു.ജനറൽ സെക്രട്ടറി ജോളി പവേലിൽ,കെ. എസ്. ഹരിലാൽ, മോഹനചന്ദ്രൻ , ഇല്യാസ് മംഗലത്ത്‌, ബീന ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org