അഖണ്ഡ ജപമാലയും മരിയൻ പ്രയാണവും

അഖണ്ഡ ജപമാലയും മരിയൻ പ്രയാണവും

അങ്കമാലി: തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ കുടുംബ യൂണീറ്റുകളുടെ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ അഖണ്ഡ ജപമാലയും മാതാവിന്റെ മരിയൻ പ്രയാണവും സംഘടിപ്പിച്ചു.

ഇടവകയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പത്ത് സെന്ററുകളിലായി ഒരുക്കിയ ഭവനങ്ങളിലേക്ക് ജപമാലി ചൊല്ലിയും വാദ്യമേളങ്ങളുടേയും മുത്തുക്കുടകളുടേയും ദീപാലങ്കാരങ്ങളുടേയും അകമ്പടിയോടെയും പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടത്തി.

വികാരി ഫാ. ആന്റണി പുതിയാപറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സിനോബി ജോയ് അദ്ധ്യക്ഷത വഹിച്ചു. ഡേവീസ് വല്ലൂരാൻ, സിജോ പൈനാടത്ത്. ജസ്റ്റിൻ സ്റ്റീഫൻ, ജെറിൻ ജോസ്, പോളി പാറേക്കാട്ടിൽ, ജോയ് മഴുവഞ്ചേരി, ഡേവീസ് പുല്ലൻ, അഡ്വ: ആൻ മേരി ടോമി, ജോയ് പുന്നശ്ശേരി, അഡ്വ: ടോണി ജോർജ് എന്നിവർ വിവിധ സെന്ററുകളിൽ മരിയൻ സന്ദേശങ്ങൾ നൽകി. അസി: വികാരി ഫാ : അലൻ കാളിയാങ്കര ആശീർവാദം നടത്തി. മദർ സിസ്റ്റർ നിത്യാ എസ്.ഡി, കേന്ദ്ര സമിതി സെക്രട്ടറി ബിനോയ് തളിയൻ, ജോയ് പടയാട്ടിൽ, ജിംഷി ബാബു, ബിജു തര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org