വയോധികരെ ആദരിക്കുന്നത് കുടുംബങ്ങളുടെ സംസ്കാരമാക്കണം : ബിഷപ് ഡോ. അലക്സ് വടക്കുംതല

വയോധികരെ ആദരിക്കുന്നത് കുടുംബങ്ങളുടെ സംസ്കാരമാക്കണം : ബിഷപ് ഡോ. അലക്സ് വടക്കുംതല

കണ്ണൂർ: കണ്ണൂർ രൂപതയുടെ രജത ജൂബിലി വർഷത്തിൽ രൂപതയിലെ 60 വയസ്സിലുള്ള മതാപിതാക്കളെ ആദരിക്കുന്ന സംഗമത്തിലാണ്  കുടുംബങ്ങളുടെ സംഗമത്തിൽ സംസ്കാരമാണെന്ന് ഉദ്ഘാടനം ചെയ്ത്കൊണ്ട് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല സംസാരിച്ചത്. വാർധക്യം ദീർഘായുസാണ്. അത് ദൈവാനുഗ്രഹത്തിന്റെ അടയാളമാണ്. ആരോഗ്യമുള്ള കാലത്ത് കഠിനാധ്വാനം ചെയ്ത് കുടുംബത്തെയും സമുഹത്തെയും പടുത്തുയർത്താൻ ശ്രമിച്ചവർ വാർധക്യത്തിലെത്തുമ്പോൾ അവരെ ശുശ്രുഷിക്കേണ്ട കടമ പിൻതലമുറയ്ക്കുണ്ട്. വയോധികരോടുള്ള അവഗണന നന്ദികേടും മനുഷ്യത്വ രാഹിത്യവുമാണെന്ന് ബിഷപ് പറഞ്ഞു. 

ആഗോള കത്തോലിക്കാ സഭ വയോജന ദിനമായി ആഹ്വാനം ചെയ്ത യേശുവിന്റെ മുത്തശ്ശി-മുത്തച്ഛൻമാരായ വി.ജോവാക്കിമിന്റേയും വി. അന്നയുടേയും തിരുനാളിന് മുൻപുള്ള ഞായറാഴ്ചയായ 23 നാണ് കണ്ണൂർ രൂപതയിൽ Sweet 60's Meet എന്ന 60 വയസ്സിന് മുകളിലുള്ളവരുടെ സംഗമം രൂപത മുഖപത്രമായ കണ്ണും കണ്ണാടിയുടേയും തയ്യിൽ കൊങ്കണി അസോസിയേഷന്റേയും നേതൃത്വത്തിൽ ബർണ്ണശ്ശേരി കത്തീട്രൽ ദൈവാലയത്തിൽ നടന്നത്. 

കണ്ണൂർ കാസർഗോഡ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കണ്ണൂർ  രൂപതയിലെ 60 ഓളം ഇടവകകളിൽ നിന്ന് 600 ഓളം പേർ സംഗമത്തിൽ പങ്കെടുത്തു. 

രാവിലെ 10 മണിക്ക് ആരംഭിച്ച സമ്മേളനത്തിൽ സംഘഗാന മത്സരവും ക്ലാസും നടന്നു.  സമ്മേളനത്തിൽ വയോധികരെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന്‌ നടന്ന ദിവ്യബലിക്ക് കണ്ണൂർ രുപത വികാരി ജനറൽ മോൺ. ഡോ. ക്ലാരൻസ് പാലിയത്ത് കാർമികത്വം വഹിച്ചു. മോൺ.ഡോ. ക്ലാരൻസ് പാലിയത്ത് അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോർജ് പൈനാടത്ത്, സിസ്‌റ്റർ വീണ പാണകാട്ട്, ഫാ. ജോയി പൈനാടത്ത്, ബിന്ധു നോറോണ, വർഗ്ഗീസ് മാളിയക്കൽ എന്നിവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org