കൊച്ചി: ഭാവനയിൽ മെനഞ്ഞെടുക്കാത്ത യഥാർത്ഥ കേരള സഭാ-സമുദായ ചരിത്രം ഗവേഷണം നടത്തി എഴുതപ്പെടണം എന്ന് കെആർഎൽസിബിസി ഹെറിറ്റേജ് കമ്മീഷൻ ചെയർമാൻ കണ്ണൂർ ബിഷപ്പ് അലക്സ് വടക്കുംതല അഭിപ്രായപ്പെട്ടു. ആരോടെങ്കിലും വിരോധം തീർക്കുന്ന തരത്തിലോ, സത്യം തമസ്കരിക്കപ്പെടും വിധമോ അല്ല ചരിത്ര രചന നടത്തേണ്ടത് എന്നും, രേഖകളും വസ്തുതകളും വേണ്ടവിധം പഠിച്ചും, ന്യൂനതകൾ പരിഹരിച്ചും വേണം ചരിത്ര ലേഖനങ്ങൾ പ്രസിദ്ധീകരിക്കേണ്ടത് എന്നും, സഭാ ചരിത്രരചനയിൽ സംഭവിച്ച തെറ്റുകൾ തിരുത്താൻ കെഎൽസിഎച്എ പോലുള്ള സംഘടനകൾ മുൻകൈ എടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസ്സോസിയേഷൻ (കെഎൽസിഎച്ച്എ) സംസ്ഥാന വാർഷിക സമ്മേളനം എറണാകുളം സെൻ്റ് ഫ്രാൻസിസ് അസ്സീസ്സി കത്തീഡ്രൽ മരിയസദൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാറ്റൺ ഇപ്പോൾ നമ്മുടെ കൈയിലാണുള്ളത്. 2023 മാർച്ച് 25ന് ആലുവ കാർമ്മൽഗിരി സെമിനാരിയിൽ കൂടിയ ഹെറിറ്റേജ് കമ്മീഷൻ-കെഎൽസിഎച്എ-ജോമ സംയുക്ത സമ്മേളനത്തിന്റെ തുടർച്ചയാണ് ഈ യോഗം എന്നും, സഭാ സമുദായ ചരിത്രത്തിന്റെ എല്ലാ മേഖലകളിലും കെഎൽസിഎച്ച്എ നടന്നെത്തണമെന്നും, അദ്ദേഹം ഉദ്ബോധിപ്പിച്ചു.
വരും വർഷങ്ങളിൽ കേരളത്തിലെ റോമൻ കത്തോലിക്കാ രൂപതകളിൽ നടത്തേണ്ട കർമ്മപരിപാടികൾക്ക് സമ്മേളനം രൂപം നൽകി. കേരളത്തിലെ വിവിധ റോമൻ കത്തോലിക്കാ രൂപതകളിൽ നിന്നുമുള്ള പ്രതിനിധികൾ സംബന്ധിച്ചു.
മരണമടഞ്ഞ മുൻ ഭാരവാഹികളായ മോൺ.ഡോ. അലക്സാണ്ടർ വടക്കുംതല, ഡോ.ജോൺ ഓച്ചന്തുരുത്ത്, മോൺ.ജോർജ്ജ് വെളിപ്പറമ്പിൽ, എ ആർ ജോസ് ആലപ്പാട്ട്,. മോൺ. ജോസഫ് പടിയാരംപറമ്പിൽ, പ്രൊഫ. പി ജെ ടോമി പൊള്ളയിൽ, ഫാ.ഡോ.ഫ്രാൻസിസ് പേരേപ്പറമ്പിൽ എന്നിവർക്ക് യോഗം ആദരാജ്ഞലികൾ അർപ്പിച്ചു.
നിയമാവലി ഭേദഗതി സംബന്ധിച്ച ചർച്ചകളിൽ ഷാജി ജോർജ്, ജോസഫ് ജൂഡ്, അഡ്വ.ഷെറി ജെ തോമസ്, പ്രൊഫ.ഇഗ്നേഷ്യസ് ഗോൺസാൽവസ്, ഫാ.ഡോ.വി.പി ജോസഫ് വലിയവീട്ടിൽ, ആൻ്റണി പുത്തൂർ, അഡ്വ.ജസ്റ്റിൻ കരിപ്പാട്ട്, അഡ്വ. ക്രിസ്റ്റഫർ വാലൻന്റൈൻ തുടങ്ങിയവർ പങ്കെടുത്തു.
ഫാ.റോക്കി റോബി കളത്തിൽ (ഡയറക്ടർ), ഡോ.ചാൾസ് ഡയസ് (പ്രസിഡൻ്റ്), ഡോ.ഗ്രിഗറി പോൾ കെ ജെ (ജന.സെക്രട്ടറി), ജോസഫ് ആഞ്ഞിപ്പറമ്പിൽ (ട്രഷറർ).
പ്രൊഫ.എബ്രഹാം അറയ്ക്കൽ (ആലപ്പുഴ)യെ രക്ഷാധികാരി ആയും, ഭാരവാഹികളായി ഫാ.റോക്കി റോബി കളത്തിൽ (കോട്ടപ്പുറം) - (ഡയറക്ടർ), മുൻ എം പി ഡോ.ചാൾസ് ഡയസ് (വരാപ്പുഴ) -(പ്രസിഡൻ്റ്), ഡോ.ഗ്രിഗറി പോൾ കെ ജെ (വരാപ്പുഴ) - (ജനറൽ സെക്രട്ടറി), ജോസഫ് ആഞ്ഞിപ്പറമ്പിൽ (വരാപ്പുഴ) - (ട്രഷറർ), ഡോ.എസ്.റെയ്മൺ (തിരുവനന്തപുരം), ഫാ.ഡോ.ആൻ്റണി കുരിശിങ്കൽ (കണ്ണൂർ), പ്രൊഫ.ഇഗ്നേഷ്യസ് ഗോൺസാൽവസ് (വരാപ്പുഴ), മോൺ. വിൻസൻ്റ് അറയ്ക്കൽ (കോഴിക്കോട്), സി.ഡോ.സൂസി കിണറ്റിങ്കൽ സിറ്റിസി -(വൈസ് പ്രസിഡൻ്റുമാർ), മാത്തച്ചൻ അറയ്ക്കൽ (വരാപ്പുഴ), ഡോ.സുരേഷ് ജോസഫ് (നെയ്യാറ്റിൻകര), ജെയ്സൺ ആദപ്പിള്ളി (വരാപ്പുഴ), - (ജോ.സെക്രട്ടറിമാർ), അലക്സ് മുതുകുളം (കൊല്ലം) (അസി.ട്രഷറർ), ഫാ.ഡോ.ആൻ്റണി പാട്ടപ്പറമ്പിൽ (കെആർഎൽസിബിസി ഹെറിറ്റേജ് കമ്മീഷൻ) , ഫാ.ഡോ.വി പി ജോസഫ് വലിയവീട്ടിൽ (ആലപ്പുഴ), ഷാജി ജോർജ്ജ് പ്രണത (വരാപ്പുഴ), ജോസഫ് മാനിഷാദ് (വരാപ്പുഴ), ഇഗ്നേഷ്യസ് തോമസ് (തിരുവനന്തപുരം), ആൻ്റണി പുത്തൂർ (വരാപ്പുഴ), രതീഷ് ഭജനമഠം (ആലപ്പുഴ), മാർഷൽ ഫ്രാങ്ക് (കൊല്ലം) , സി.മേരി അൻ്റോണിയോ ഓ കാം, ഫാ.മാത്യു മഠത്തിൽ (വിജയപുരം), ഫാ.സിൽവസ്റ്റർ കുരിശ് (തിരുവനന്തപുരം), അഡ്വ.കെ പി ജസ്റ്റിൻ കരിപ്പാട്ട് (വരാപ്പുഴ) (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ), ജോസി ബാസ്റ്റിൻ (ആലപ്പുഴ)- (ഓഡിറ്റർ), എന്നിവരെ തിരഞ്ഞെടുത്തു.