
കൊച്ചി: മതേതരത്വം അടിസ്ഥാനമാക്കി ഭരണം നടത്തുന്ന ഇന്ത്യയില്‍ മതവിശ്വാസത്തിന്റെ പേരില്‍ പൗരന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടനയോടുള്ള ലംഘനമാണെന്ന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ അഭിപ്രായപ്പെട്ടു.
കെ സി ബി സി, എസ് സി / എസ് ടി സി കമ്മീഷന്‍ നേതൃത്വം പങ്കെടുപ്പിച്ചുകൊണ്ട് സന്ദേശം നിലയം ഹാളില്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷത വഹിച്ചു. കേരള മെത്രാന്‍ സമതി (കെ സി ബി സി) അംഗീകരിച്ച ഡി സി എം എസ് സംഘടനയുടെ പരിഷ്‌കരിച്ച നിയമാവലി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.
ക്രൈസ്തവ പിന്നാക്ക അവസ്ഥയെക്കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ അടിയന്തരമായി നടപ്പാക്കണമെന്നും യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെടുവാനും തീരുമാനിച്ചു.
കെ സി ബി സി, എസ് സി/ എസ് ടി / ബി സി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസുകുട്ടി ഇടത്തിനകം, തിരുവനന്തപുരം അതിരൂപത ഡി സി എം എസ് ഡയറക്ടര്‍ ഫാ ജോണ്‍ അരീക്കല്‍, ചങ്ങനാശ്ശേരി അതിരൂപത ഡി സി എം എസ് ഡയറക്ടര്‍ ഫാ. അഡ്വ ബെന്നി കുഴിയടി, ഡി സി എം എസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍, കോതമംഗലം ഡി സി എം എസ് രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കണിമറ്റം, വിജയപുരം രൂപത ഡി സി എം എസ് ഡയറക്ടര്‍ ജോസഫ് തറയില്‍, ഡി സി എം എസ് കൊല്ലം രൂപത ഡയറക്ടര്‍ ഫാ അരുണ്‍ ആറാടന്‍, ഡി സി എം എസ് കണ്ണൂര്‍ രൂപത ഡയറക്ടര്‍ ഫാ. സുദീപ് മുണ്ടക്കല്‍, പാലാ രൂപത ഡി സി എം എസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പകുറ്റി, തിരുവല്ല അതിരൂപത ഡി സി എം എസ് ഡയറക്ടര്‍ ഫാ. തോമസ് സൈമണ്‍, മാവേലിക്കര രൂപത ഡി സി എം എസ് ഡയറക്ടര്‍ ഫാ. ഫിലിപ്പ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.