വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ നടപടികള്‍ ആവശ്യം: കെസിബിസി

വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ നടപടികള്‍ ആവശ്യം: കെസിബിസി

വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക അധിനിവേശങ്ങളും അതിന് ആനുപാതികമായി അധികരിക്കുന്ന അനിഷ്ടസംഭവങ്ങളും ലോകരാജ്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കുകയും വ്യക്തമായ നയരൂപീകരണം നടത്തുകയും വേണ്ട സാഹചര്യമാണ് വന്നു ചേര്‍ന്നിരിക്കുന്നതെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. നിരവധി ആക്രമണങ്ങളും ജീവഹാനികളുമാണ് ഫ്രാന്‍സ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രം സംഭവിച്ചിരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. ഇത്തരത്തില്‍, മതമൗലികവാദവും ഭീകരവാദ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ പഠനങ്ങള്‍ നടത്തി അതി നനുസൃതമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയും അന്താരാഷ്ട്ര ഏജന്‍സികളും തയ്യാറാകണം.
എല്ലാ ഭൂഖണ്ഡങ്ങളിലും ഭീതിയും ആശങ്കയും വിതയ്ക്കുന്ന ഒന്നായി ഇസ്ലാമിക തീവ്രവാദം മാ റിക്കഴിഞ്ഞിരിക്കുന്നതിനെ ഇനിയുള്ള നാളുകളിലെങ്കിലും ലോക രാജ്യങ്ങളും അന്വേഷണ ഏജന്‍സികളും അതീവ ഗൗരവമായി കണ്ട് യുക്തമായ നടപടികള്‍ സ്വീകരിച്ചേ മതിയാവൂ. ശ്രീലങ്കയില്‍ 2019 ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീക രാക്രമണം കേരളത്തില്‍ നടക്കാന്‍ ഇടയുണ്ടായിരുന്നു എന്ന വെളിപ്പെടുത്തല്‍ മുതല്‍, കേരളത്തിലെ ഇസ്ലാമിക ഭീകര സംഘടനകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് വരെ കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം.
നല്ലവരായ മുസ്ലീം സഹോദരങ്ങള്‍ ലോകം മുഴുവന്‍ നിറയുന്ന ഈ ആശങ്കയെ മുഖവിലയ്‌ക്കെടുത്ത് മതമൗലികവാദത്തെയും ഭീകരവാദത്തെയും തള്ളിപ്പറയാന്‍ പരസ്യമായി രംഗത്ത് വരണം. ഇത്തരം വിഷയങ്ങളില്‍ നിസംഗത പുലര്‍ത്തുകയും വാസ്തവങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്യുന്ന കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സാംസ്‌കാരിക നേതാക്കളു ടെയും നിലപാടുകള്‍ ആശങ്കാജനകമാണെന്നും പത്രക്കുറിപ്പില്‍ ഐക്യജാഗ്രതാ കമ്മീഷന്‍ വ്യക്ത മാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org