ശുചീകരണ തൊഴിലാളികൾക്ക് റെയിൻ കോട്ടുകളും കൈയ്യുറകളും വിതരണം ചെയ്തു

ശുചീകരണ തൊഴിലാളികൾക്ക് റെയിൻ കോട്ടുകളും കൈയ്യുറകളും വിതരണം ചെയ്തു

'കൊച്ചിൻ എമ്പയർ' ലയൺസ്‌ ക്ലബ്ബും രവിപുരം കൗൺസിലറും ചേർന്ന് രവിപുരം ഡിവിഷൻ 61 ലെ 28 ഹരിതകർമ്മ സേനക്കും ശുചീകരണത്തൊഴിലാളികൾക്ക്ക്കും റെയിൻ കോട്ട്, കയ്യുറകൾ, അവരുടെ കുട്ടികൾക്കുള്ള സ്കൂൾ ബാഗ് എന്നിവ വിതരണം ചെയ്തു. രവിപുരം ADS ഹാളിൽ നടന്ന ചടങ്ങിൽ വെച്ചാണ് വിതരണം ചെയ്തത്.കൗൺസിലർ എസ്. ശശികല അധ്യക്ഷത വഹിച്ച യോഗത്തിൽ ലയൺസ്‌ ക്ലബ് ഓഫ് കൊച്ചിൻ എമ്പയർ പ്രസിഡണ്ട് ജോൺസൻ സി അബ്രഹാം വിതരണത്തിന്റെ ഉൽഘാടനം നിർവഹിച്ചു. സെക്രട്ടറി തരുൺ പട്ടാശ്ശേരി,ട്രഷറർ ഡോ.ദേവീദാസ് വെള്ളോടി, JHI ശ്രീമതി ധന്യഎന്നിവർ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org