റവ. ഡോ. സെബാസ്‌ററ്യന്‍ മുട്ടംതൊട്ടില്‍ കമ്മീഷന്‍ സെക്രട്ടറി

കൊച്ചി: സമര്‍പ്പിത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഡോ. സെബാസ്റ്റിയന്‍ മുട്ടംതൊട്ടില്‍ MCBS നിയമിതനായി.
കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടമാണ് നിയമനം നടത്തിയത്.
സുവിശേഷവത്ക്കരണത്തിനും പ്രവാസികളുടെ അജപാലനത്തിനുമായുള്ള കമ്മീഷന്‍, ദൈവവിളികള്‍ക്കായുള്ള കമ്മീഷന്‍, നാലാമത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ തുടര്‍ നടപടികള്‍ക്കുവേണ്ടിയുള്ള കമ്മിറ്റി എന്നിവയുടെ സെക്രട്ടറിയായും ഫാ. മുട്ടംതൊട്ടില്‍ സേവനം ചെയ്തുവരുന്നു.

Related Stories

No stories found.