ഉദയംപേരൂർ സൂനഹദോസ് പള്ളിയിൽ ഇരട്ട സഹോദരങ്ങളുടെ സംഗമം

ഉദയംപേരൂർ സൂനഹദോസ് പള്ളിയിൽ ഇരട്ട സഹോദരങ്ങളുടെ സംഗമം

ചരിത്ര പ്രസിദ്ധമായ ഉദയംപേരൂർ സൂനഹദോസ് പള്ളിയിൽ വിശുദ്ധരായ ഗർവ്വാസീസിന്റെയും പ്രോത്താ സ്സീസിന്റെയും തിരുനാളി നോടനുബന്ധിച്ചു ഇരട്ട സഹോദരങ്ങളുടെ സംഗമം നടത്തി. ഇവരെ ആദരിച്ചു വിശുദ്ധ കുർബാനക്ക് മാർ. മാത്യു വാണിയക്കിഴക്കേൽ VC (ബിഷപ്പ് എമിരറ്റസ്, സത് ന രൂപത) കർമികത്വം വഹിച്ചു. തുടർന്നുള്ള സംഗമത്തിൽ മാർ മാത്യു വാണിയക്കിഴക്കേൽ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ഇടവക വികാരി റവ. ഫാ. ജോർജ് മാണിക്കത്താൻ, റവ. ഫാ. റോമൽ കണിയാംപറമ്പിൽ, റവ. ഫാ. ജോയ് കൊഴുക്കട്ട, റവ. ഫാ. ജോബി ഞാളിയൻ എന്നിവർ പങ്കെടുത്തു ആശംസകൾ നേർന്നു പ്രസംഗിക്കുകയും ചെയ്തു. തിരുനാൾ കൺവീനർ ശ്രീ. ദീപു സാജൻ, KCYM തൃപ്പൂണിത്തുറ ഫൊറോനാ പ്രസിഡന്റ്‌ ശ്രീ. ടെന്നിപയസ്സ്, കൈക്കാരന്മാരായ ശ്രീ. A. G. ജോസഫ്, തോമസ് പൂവേലിക്കുന്നേൽ, വൈസ് ചെയർമാൻ ശ്രീ. A. V. ഫ്രാൻസിസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org