
ഫാ. തോമസ് പുതുശ്ശേരി, എം. കെ. കെ. നായരുടെ ഛായാചിത്രത്തില്‍ പൂക്കള്‍ അര്‍പ്പിച്ചു പ്രണമിക്കുന്നു.
ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ ആരംഭത്തിന് നേതൃത്വം നല്‍കിയ വ്യക്തികളില്‍ ഒരാളും പ്രഗല്ഭ ഉദ്യോഗസ്ഥനും കലാസാഹിത്യാസ്വാദകനുമായ എം. കെ. കെ. നായരുടെ 101-ാം ജന്മദിനത്തോടനുബന്ധിച്ച് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ അനുസ്മരണം സംഘടിപ്പിച്ചു. ഫാ. തോമസ് പുതുശ്ശേരി, എം. കെ. കെ. നായരുടെ ഛായാചിത്രത്തില്‍ പൂക്കള്‍ അര്‍പ്പിച്ചു പ്രണമിച്ചു. ജോണ്‍സണ്‍ സി. എബ്രഹാം, ജിജോ പാലത്തിങ്കല്‍, ജോളി പവേലില്‍, പ്രസന്ന കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.