വൈഎംസിഎയുടെ നേതൃത്വത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അനുസ്മരണം ഓണ്‍ലൈനായി നടത്തി. പരിശുദ്ധ ബാവാ തിരുമേനിയുടെ ലാളിത്യവും, ദീനാനുകമ്പയും, പ്രാര്‍ത്ഥനയും നിറഞ്ഞ ജീവിതം എല്ലാവര്‍ക്കും എക്കാലവും മാതൃകയാണെന്ന് സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. വൈഎംസിഎ പ്രസിഡന്റ് ഷെവ. ഡോ. കോശി എം. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഓര്‍ത്തഡോക്‌സ് സഭ മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്ത, സി എസ് ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, മാര്‍ത്തോമ്മാ സഭാ വികാരി ജനറല്‍ റവ. എ. ജോര്‍ജ് മാത്യു, ജനറല്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. അലക്‌സ് തോമസ്, ജനറല്‍ സെക്രട്ടറി ഷാജി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.