കൊച്ചി: ക്രൈസ്തവര്‍ നേരിടുന്ന വ്യാപകമായ അക്രമങ്ങളില്‍ കേരള കാത്തലിക് ഫെഡറേഷന്‍ പ്രതിഷേധവും ഉത്ക്കണ്ഠയും രേഖപ്പെടുത്തി. നൈജിരിയായിലെ ക്രൈസ്തവ കൂട്ടക്കുരുതി ആവര്‍ത്തിക്കാതിരിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന ക്രൈസ്തവ പീഡനങ്ങള്‍ തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ സത്വരനടപടികള്‍ കൈക്കൊള്ളണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
പ്രൊഫ. കെ.എം. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, അഡ്വ. ജെസ്റ്റിന്‍ കരിപ്പാട്ട്, വി.പി. മത്തായി, രാജീവ് കൊച്ചുപറമ്പില്‍, വി.സി. ജോര്‍ജുകുട്ടി, ഈ.ഡി. ഫ്രാന്‍സിസ്, അഡ്വ. വല്‍സ ജോണ്‍, ഷിജി ജോണ്‍സണ്‍, തൊമ്മി പിടിയാത്ത്, ബാബു അമ്പലത്തുംകാല, തൊമ്മി പിടിയാത്ത്, പി.കെ. ജോസഫ്, ധര്‍മരാജ്, ജെസ്റ്റിന്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
കേരള വികസന സെമിനാര്‍ 2022 വിപുലമായ രീതിയില്‍ 2022 ജൂണ്‍ 25ന് പി.ഒ.സിയില്‍ വച്ച് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി.