ആശ്വാസമായി മംഗലപ്പഴ സെമിനാരി

ആശ്വാസമായി മംഗലപ്പഴ സെമിനാരി
Published on

ചിത്രത്തില്‍: സെമിനാരി റെക്ടര്‍ റവ. ഡോക്ടര്‍ സെബാസ്റ്റ്യന്‍ പാലമൂട്ടില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീ ഗെല്‍സ് ദേവസി പയ്യപ്പിള്ളിക്ക് ഭാഷ്യകിറ്റുകള്‍ വിതരണത്തിനായി നല്‍കുന്നു.

കോവിഡ് 19 മഹാമാരിയില്‍ ക്‌ളേശിക്കുന്നവര്‍ക്ക് കൈത്താങ്ങായി മംഗലപ്പഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. ആലുവ കോര്‍പ്പറേഷനിലെ 1, 26, 3, 17 വാര്‍ഡുകളില്‍പെട്ട നൂറില്‍പരം കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യകിറ്റുകള്‍ നല്‍കിയത്. സെമിനാരി റെക്ടര്‍ റെവ. ഡോ. സെബാസ്റ്റ്യന്‍ പാലമൂട്ടില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീ ഗെല്‍സ് ദേവസ്സി പയ്യപ്പിള്ളി മുഖേനയാണ് വിതരണം നിര്‍വഹിച്ചത് . 2018ലെ പ്രളയകാലത്ത് ആയിരത്തിയഞ്ഞൂറില്‍പരം പേര്‍ക്ക് ആശ്രയമരുളിയതുള്‍പ്പെടെയുള്ള മംഗലപ്പഴ സെമിനാരിയുടെ സാമൂഹിക പ്രതിബദ്ധതയെ ശ്രീ. ഗെല്‍സ് അനുസ്മരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org