സിജോ പൈനാടത്തിന് റീച്ച്-യുഎസ് എയ്ഡ് മീഡിയ ഫെലോഷിപ്പ്

സിജോ പൈനാടത്തിന് റീച്ച്-യുഎസ് എയ്ഡ് മീഡിയ ഫെലോഷിപ്പ്
Published on

ന്യൂഡൽഹി: ദേശീയതലത്തിലുള്ള റീച്ച്-യുഎസ് എയ്ഡ് മീഡിയ ഫെലോഷിപ്പിന് ദീപിക സ്റ്റാഫ് റിപ്പോര്‍ട്ടര്‍ സിജോ പൈനാടത്ത് അര്‍ഹനായി. 'ക്ഷയരോഗ നിര്‍മാര്‍ജനത്തിലെ വെല്ലുവിളികല്‍ കോവിഡനന്തര കേരളത്തില്‍' എന്ന വിഷയത്തെ അധികരിച്ചുള്ള പഠനങ്ങള്‍ക്കാണു ഫെലോഷിപ്പ്.

25000 രൂപയും പ്രശസ്തിപത്രവും ന്യൂഡല്‍ഹിയില്‍ പത്രപ്രവര്‍ത്തനത്തിലെ ഉന്നത പരിശീലനവുമാണ് ഫെലോഷിപ്പില്‍ ലഭിക്കുക. രാജ്യത്ത്് ആകെ 15 പേര്‍ക്കാണ് ഫെലോഷിപ്പ്.

എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ ആറങ്കാവ് പൈനാടത്ത് പരേതനായ എസ്തപ്പാനുവിന്റെയും മറിയംകുട്ടിയുടെയും മകനാണു സിജോ. ഭാര്യ: ഡോ. സിജി സിജോ (മഞ്ഞപ്ര സെന്റ് മേരീസ് യുപി സ്‌കൂള്‍ അധ്യാപിക). സ്റ്റെഫാന്‍ എസ്. പൈനാടത്ത് (എടനാട് വിജ്ഞാനപീഠം പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥി) മകനാണ്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങളെ അവലോകനം ചെയ്തു സിജോ പൈനാടത്ത് തയാറാക്കിയ 'അകത്തിരിപ്പുകാലത്തെ കുരുന്നു മുറിവുകള്‍' എന്ന ദീപിക പരമ്പരയ്ക്ക് 2021ലെ സ്‌കാര്‍ഫ് ഇന്ത്യ ദേശീയ മാധ്യമ പുരസ്‌കാരം ലഭിച്ചിരുന്നു. ഹ്യൂമന്‍ റൈറ്റ്സ് ഫോറം മീഡിയ അവാര്‍ഡ്, സ്വരാജ് ഫൗണ്ടേഷന്‍ മാധ്യമ പുരസ്‌കാരം എന്നിവയും സിജോ നേടിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org