ജനപ്രതിനിധികൾക്ക് കണ്ണൂർ രൂപതയുടെ സ്വീകരണം

ജനപ്രതിനിധികൾക്ക് കണ്ണൂർ രൂപതയുടെ സ്വീകരണം

ഫോട്ടോ അടിക്കുറിപ്പ്: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കണ്ണൂർ രൂപതാ അംഗങ്ങൾക്ക് കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ രാഷ്ട്രീയകാര്യ സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ ബിഷപ്സ് ഹൗസിൽ നൽകിയ സ്വീകരണം സമ്മേളനം ബിഷപ്പ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ: ജനസേവനം ദൗത്യവും ശ്രുശ്രൂഷ യുമായി ഏറ്റെടുത്ത് ജനങ്ങളുടെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്ന് കണ്ണൂർ രൂപത ബിഷപ്പ് ഡോ, അലക്സ് വടക്കുംതല തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയികളായ കണ്ണൂർ രൂപതാ അംഗങ്ങളായ ജനപ്രതിനിധികൾക്ക് കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ രാഷ്ട്രീയകാര്യസമിതി സംഘടിപ്പിച്ച അനുമോദന സമ്മേളനം കണ്ണൂർ ബിഷപ്സ് ഹൗസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്, രൂപത വികാരി ജനറൽ മോൺ. ദേവസി ഈരത്തറ അധ്യക്ഷത വഹിച്ചു, മോൺ. ക്ലാരൻസ് പാലിയത്ത് മുഖ്യപ്രഭാഷണം നടത്തി.
കെ.എൽ.സി.എ സംസ്ഥാന പ്രസിഡണ്ട് ആന്റണി നൊറോണ, രൂപത പ്രസിഡണ്ട് രതീഷ് ആന്റണി , കെ.ബി സൈമൺ , ഷേർളി സ്റ്റാൻലി, വിൻസന്റ് മാങ്ങാടൻ, ജെറി പൗലോസ്, ഷംജി മാട്ടൂൽ, പി.എൽ ബേബി, ഷേർളി താവം അജിത്ത് പട്ടുവം എന്നിവർ സംസാരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org