പടം,അടിക്കുറിപ്പ്: ദേശീയ നെറ്റ്ബോൾ ചാംപ്യൻഷിപ്പിൽ മെഡൽ നേടിയ പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമിയിലെ കായികതാരങ്ങൾക്ക് സ്കൂൾ മൈതാനത്തു നടന്ന ചടങ്ങിൽ സ്വീകരണം നൽകിയപ്പോൾ.
അങ്ങാടിപ്പുറം: ഡൽഹിയിലെ വികാസ്പുരിയിൽ നടന്ന 12-ാമത് ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ നെറ്റ്ബോൾ(പെൺ) ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ കരസ്ഥമാക്കിയ കേരള ടീമിലെ പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമി താരങ്ങളായ അനു ജോസഫിനും പി.എസ്.ജിഷ്ണുപ്രിയയ്ക്കും ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ നടന്ന ദേശീയ സബ്ജൂനിയർ നെറ്റ്ബോൾ (ആൺ) ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി ജഴ്സിയണിഞ്ഞ പി.ബി. കാർത്തികേയനും കെ.പി. അഭിജിത്തിനും പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ സെൻ്റ് മേരീസ് സ്കൂൾ മൈതാനത്ത് സ്വീകരണം നൽകി.
അനുമോദന സമ്മേളനം അക്കാദമി ചെയർമാൻ ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം ചെയ്തു. അസി.വികാരി ഫാ. തോമസ് മാവുങ്കൽ, സ്കൂൾ പ്രിൻസിപ്പൽ ബെനോ തോമസ്,മനോജ് വീട്ടുവേലിക്കുന്നേൽ, പരിശീലകരായ കെ.എസ്. സിബി, ജസ്റ്റിൻ ജോസ് എന്നിവർ പ്രസംഗിച്ചു.ജോസ് കൊല്ലറേട്ട്, സാബു കാലായിൽ, സിബി ചേന്നമറ്റം, ബിജു കൊല്ലറേട്ട്, സജി കാലായിൽ എന്നിവർ നേതൃത്വം നൽകി.