കാലം എത്ര മാറിയാലും വായനയ്ക്ക് ഭാവിയുണ്ട്: ഡോ. മുരളി തുമ്മാരുകുടി

കാലം എത്ര മാറിയാലും വായനയ്ക്ക് ഭാവിയുണ്ട്: ഡോ. മുരളി തുമ്മാരുകുടി

കാലം എത്രമാറിയാലും പുതിയ രീതികളിലൂടെ വായന നിലനില്‍ക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി ദുരന്ത നിവാരണ വിഭാഗം തലവന്‍ ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു. വായന എന്നാല്‍ പുസ്തകവായന എന്ന രീതിയെമാറ്റിക്കൊണ്ടിരിക്കുകയാണ് നിര്‍മ്മിബുദ്ധിയുടെ ഇക്കാലത്ത് വായന പൂര്‍ണ്ണമായും ഡിജിറ്റല്‍ വത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കു ന്നു. സാമ്പ്രദായിക വായന മാറിയതില്‍ പരിഭവിച്ചിട്ട് കാര്യമില്ല. നിരന്തര പരിണാമിയായ കാലത്ത് വായനയും പരിണമിക്കും. നിര്‍മ്മിബുദ്ധി മനുഷ്യനെ നിയന്ത്രിക്കുമെന്നത് പൂര്‍ണ്ണമായും സത്യമാണ്. അത് സംഭവിക്കുമ്പോഴും മനുഷ്യചിന്ത കൊണ്ട് അതിനെക്കൂടി വരുതിയിലാക്കാമോ എന്നു കൂടി ശാസ്ത്രലോകം ആലോചിക്കുന്നുണ്ട്. കാലത്തിനനുസരിച്ച് മാറിയില്ലെങ്കില്‍ നമ്മുടെ ഗ്രന്ഥശാലകളും ഓര്‍മ്മയിലാകുമെന്നും ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു. തൃക്കാക്കര ഭാരതമാതാ കോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച അന്തര്‍ദേശീയ വെബിനാറില്‍ 'വായനയുടെ ഭാവി' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മലയാളം വകുപ്പ് മേധാവി ഡോ. തോമസ് പനക്കളം അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡോ. അനീഷ് പോള്‍ അങ്ങാടിയത്ത്, ഡോ. ലിജി ജോസഫ്, സൗമ്യ തോമസ്, ഫാ. വര്‍ഗീസ് പോള്‍ തൊട്ടിയില്‍, ശ്യാമിലി രാജേന്ദ്രന്‍, ജസീല എ.വൈ. എന്നിവര്‍ പ്രസംഗിച്ചു. കഥാകൃത്ത് കെ.രേഖ "കഥയുടെ പുതുവഴികള്‍" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org