വായനയിലൂടെ മനസ്സ് വിശുദ്ധമാവും : പ്രൊഫ. എം. കെ. സാനു

ചാവറ കള്‍ച്ചറല്‍ സെന്ററും, ചാവറ പബ്ലിക്ക് ലൈബ്രറിയും സംഘടിപ്പിച്ച വായനാമാസാചരണവും മെമ്പര്‍ഷിപ്പ് ക്യാംമ്പെയിനും പ്രൊഫ എം. കെ. സാനു  ഉദ്ഘാടനം ചെയ്യുന്നു.
ചാവറ കള്‍ച്ചറല്‍ സെന്ററും, ചാവറ പബ്ലിക്ക് ലൈബ്രറിയും സംഘടിപ്പിച്ച വായനാമാസാചരണവും മെമ്പര്‍ഷിപ്പ് ക്യാംമ്പെയിനും പ്രൊഫ എം. കെ. സാനു ഉദ്ഘാടനം ചെയ്യുന്നു.

പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ മനസ്സില്‍ നല്ല ചിന്തകള്‍ വരികയും അതിലൂടെ മനസ്സ് വിശുദ്ധമാവുകയും ചെയ്യുമെന്ന് സാനുമാഷ് പറഞ്ഞു. ചാവറ കള്‍ച്ചറല്‍ സെന്ററും, ചാവറ പബ്ലിക്ക് ലൈബ്രറിയും സംഘടിപ്പിച്ച വായനാമാസാചരണവും മെമ്പര്‍ഷിപ്പ് ക്യാംമ്പെയിനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനാവാരത്തോടനുബന്ധിച്ച് ചാവറ പബ്ലിക്ക് ലൈബ്രറിയുടെ പുതുക്കിയ മെമ്പര്‍ഷിപ്പ് ചാവറയുടെ ആരംഭത്തിന് നേതൃത്വം വഹിച്ച സാനുമാഷിന് നല്‍കിക്കൊണ്ടാണ് ക്യാമ്പെയിന്‍ തുടങ്ങിയത്. അതോടൊപ്പം ചാവറ ചില്‍ഡ്രന്‍സ് ക്ലബ് ഉദ്ഘാടനവും നടന്നു. ഫാ. തോമസ് പുതുശ്ശേരി, ജിജോ പാലത്തിങ്കല്‍, ജോണ്‍സണ്‍ സി. എബ്രഹാം, മേരി ജോണ്‍,ജോളി പവേലില്‍, ഡിക്‌സണ്‍ ഡിസില്‍വ, എന്നിവര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org