രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി പുന:സംഘടിപ്പിച്ചു; അഡ്വ. ബിനോയ് തോമസ് ചെയര്‍മാന്‍

കോട്ടയം: സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യ വേദിയായ രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന സമിതി പുന:സംഘടിപ്പിച്ചു. ചെയര്‍മാനായി ഓള്‍ ഇന്ത്യ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (ഐഫ) ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസിനെയും ജനറല്‍ കണ്‍വീനറായി മലനാട് കര്‍ഷക രക്ഷാസമിതി ചെയര്‍മാന്‍ ഡോ: ജോസ്‌കുട്ടി ഒഴുകയിലിനേയും തിരഞ്ഞെടുത്തു. കഴിഞ്ഞ 4 വര്‍ഷമായി ചെയര്‍മാനായി പ്രവര്‍ത്തിച്ചു വന്ന ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ കൂടിയായ അഡ്വ. വി.സി സെബാസ്റ്റ്യന്‍ രാഷ്ട്രീയ കിസാന്‍ മഹാ സംഘ് ദേശീയ സമിതി അംഗമായതിനെ തുടര്‍ന്നാണ് സംസ്ഥാന ജനറല്‍ കണ്‍വീനറായിരുന്ന അഡ്വ. ബിനോയ് തോമസിനെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തത്. നേരത്തേ കേരളത്തിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാര നിര്‍ദ്ദേശങ്ങള്‍ സഹിതം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിന് രാഷ്ട്രീയ കിസാന്‍ മഹാ സംഘ് രൂപീകരിച്ച ഒന്നാം കര്‍ഷക കമ്മീഷന്റെ ചെയര്‍മാന്‍ കൂടിയാണ് അഡ്വ.ബിനോയ് തോമസ്.

വൈസ് ചെയര്‍മാന്‍മാരായി വിവിധ സംഘടനാ നേതാക്കളായ മുതലാംതോട് മണി, ബേബി സക്കറിയാസ്, ജോയ് കണ്ണംചിറ, ഫാ.ജോസഫ് കാവനാടിയില്‍, ജയപ്രകാശ് ടി.ജെ, ജോയ് കൈതാരം, മനു ജോസഫ് എന്നിവരേയും കണ്‍വീനര്‍മാരായി മാര്‍ട്ടിന്‍ തോമസ്, വിദ്യാധരന്‍ ചേര്‍ത്തല, പി.കെ ബാലഗോപാല്‍, ഷുക്കൂര്‍ കണാജെ, ജോസ് അഞ്ചല്‍, രാജന്‍ അബ്രാഹം, വേണുഗോപാലന്‍ പി.കെ, അഡ്വ. സുമിന്‍ എസ് നെടുങ്ങാടന്‍, പി.ജെ ജോണ്‍ മാസ്റ്റര്‍, സുനില്‍ മഠത്തില്‍, സണ്ണി തുണ്ടത്തില്‍, എന്നിവരേയും ട്രഷററായി ജിന്നറ്റ് മാത്യുവിനേയും ദേശീയ സമിതി അംഗങ്ങളായി ബിജു കെ.വി, ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍, പി.ടി ജോണ്‍, അഡ്വ. ജോണ്‍ ജോസഫ്, രാജു സേവ്യര്‍ എന്നിവരേയും സമ്മേളനം തിരഞ്ഞെടുത്തു.

Related Stories

No stories found.