
സംസ്ഥാന ക്ഷീരവികസന വകുപ്പിന്‍റെ 2020-ലെ മികച്ച ശ്രവ്യാമാധ്യമ ഫീച്ചറിനുള്ള പുരസ്കാരത്തിനു റേഡിയോ മാറ്റൊലി അവതാരക ഭാഗ്യലക്ഷ്മി സ്വരാജ് അര്‍ഹയായി. മാനന്തവാടി തവിഞ്ഞാല്‍ സ്വദേശി ലില്ലിസ് ഫാമുടമ ലില്ലി മാത്യുമായുള്ള അഭിമുഖത്തിനാണ് ഭാഗ്യലക്ഷ്മിക്ക് പുരസ്കാരം ലഭിച്ചത്. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
2020 ഡിസംബര്‍ 28 ആണ് പുരസ്കാരര്‍ഹമായ അഭിമുഖം റേഡിയോ മാറ്റൊലിയില്‍ പ്രക്ഷേപണം ചെയ്തത്.
ഈ മാസം 13 ന് കൊല്ലത്തു നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ചു വനംമന്ത്രി കെ.രാജു പുരസ്കാരം സമ്മാനിക്കും. 2020 ജനുവരി 1 മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള സൃഷ്ടികളാണ് അവാര്‍ഡിന് പരിഗണിച്ചത്. 2019 ലെ ശ്രവ്യാമാധ്യമ ഫീച്ചറിനുള്ള പ്രത്യേക ജൂറി പരാമര്‍ശം റേഡിയോ മാറ്റൊലി പ്രോഗ്രാം പ്രൊഡ്യൂസര്‍ പ്രജിഷ രാജേഷിന് ലഭിച്ചിരുന്നു.