
1978 മുതൽ 2001 വരെ കൊല്ലം രൂപത അധ്യക്ഷനായിരുന്ന ബിഷപ്പ് ജോസഫ് ഗബ്രിയേൽ ഫെർണാണ്ടസ് നിര്യാതനായി. 98 വയസ്സായിരുന്നു. 1925ല്‍ മരുതൂര്‍കുളങ്ങരയില്‍ ജനിച്ച അദ്ദേഹം 1949ല്‍ വൈദികനായി. 1978 ല്‍ ബിഷപ്പായി അഭിഷിക്തനായി. കെ.സി.ബി.സി. വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2001 ൽ വിരമിച്ച് വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.