ക്വിസ് മത്സരം നടത്തി

ക്വിസ് മത്സരം നടത്തി

പഴുവില്‍ : പഴുവില്‍ ഫൊറോന കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ കുടുംബ കൂട്ടായ്മ രൂപീകൃതമായതിന്റെ അമ്പതാം വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ബൈബിള്‍ ക്വിസ് മത്സരം നടത്തി. വി. ലൂക്കയുടെ സുവിശേഷം,

ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനം,

അതിരൂപത ചരിത്രം,

അര്‍ണോസ് പാതിരിയുടെ സംഭാവനകള്‍

എന്നീ ഭാഗങ്ങളില്‍ നിന്നാണ് എഴുത്തു പരീക്ഷയും ചോദ്യങ്ങളും അടങ്ങിയ ക്വിസ് മത്സരം. ഒന്നാം സ്ഥാനം 3000 രൂപയും ട്രോഫിയും ചേര്‍പ്പ് സെന്റ് ആന്റെണീസ് പള്ളിയും, രണ്ടാം സ്ഥാനം 2000 രൂപയും ട്രോഫിയും ചെവൂര്‍ സെന്റ് സേവിയേഴ്‌സ് പള്ളിയും, മൂന്നാം സ്ഥാനം 1000 രൂപയും ട്രോഫിയും താന്ന്യം (തൃപ്രയാര്‍) സെന്റ് പീറ്റേഴ്‌സ് പള്ളിയും കരസ്ഥമാക്കി. ഫൊറോന കുടുംബ കൂട്ടായ്മ' ആനിമേറ്റര്‍ ഫാ റാഫേല്‍ താണിശ്ശേരി സമ്മാനദാനം നടത്തിയ ചടങ്ങില്‍ കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനര്‍ ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ചു പ്രോഗ്രാം കോഡിനേറ്റര്‍ ലിസി വര്‍ഗ്ഗീസ് ഫൊറോന ഭാരവാഹികളായ ജോയ് ചക്കാലക്കല്‍, പീറ്റ് ജെ മൊരിയാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആന്റോ നീലങ്കാവില്‍ ക്വിസ് മത്സരം നയിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org