തൃശൂര്‍ : തൃശൂരിലെ പ്രമുഖ കലാ-സാഹിത്യ സാംസ്‌കാരികസംഘടനകളായ കലാസദന്‍, സഹൃദയവേദി എന്നിവയുടെ മുന്‍പ്രസിഡണ്ടും പ്രശസ്ത കവിയുമായിരുന്ന പി.ടി. ലാസറെന്ന പി. ടി. എല്‍. മാസ്റ്ററുടെ 31-ാം ചരമവാര്‍ഷികം സഹൃദയവേദി ആചരിച്ചു.
സമ്മേളനം പ്രസിഡണ്ട് ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. ''കാര്‍ഷിക വിഷയങ്ങളും സാധാരണക്കാരുടെ ജീവിതവും മനോരമായി കവിതയിലാവിഷ്‌കരിച്ച പ്രമുഖ കവിയും ചിത്രകാരനുമായിരുന്നു പി.ടി.എല്‍. എന്ന് പ്രസ്താവിച്ചു.''
കലാസദന്‍ മുന്‍പ്രസിഡണ്ട് ഡോ. ജോര്‍ജ്ജ് മേനാച്ചേരി അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോണ്‍ കവലക്കാട്ട്, കലാസദന്‍ പ്രസിഡണ്ട് ഡോ. ഇഗ്നേഷ്യസ് ആന്റണി, ഡോ. മിജോയ് ജോസ്, ലിജു രാജു പി., ബേബി മൂക്കന്‍, പി.എം.എം. ഷെറീഫ്, അഡ്വ. വി.എന്‍. നാരായണന്‍ എന്നിവര്‍ അനുസ്മരണം നടത്തി.