പുത്തന്‍വെളിയിലച്ചന്റെ പതിമൂന്നാം അനുസ്മരണ ദിനവും പുസ്തകപ്രകാശനവും

പുത്തന്‍വെളിയിലച്ചന്റെ പതിമൂന്നാം അനുസ്മരണ ദിനവും പുസ്തകപ്രകാശനവും

തിരുനല്ലൂർ : സെ. ജോസഫ് പള്ളിയുടെ മുൻ വികാരി ഫാദർ ജേക്കബ് പുത്തൻവെളിയിലിന്റെ പതിമൂന്നാം ചരമവാർഷികം ഇടവകയിൽ വിപുലമായി ആചരിക്കുന്നു. ജനുവരി 21ന് ഇടവകയിലെ വൈദികരുടെ നേതൃത്വത്തിൽ അനുസ്മരണ ദിവ്യബലി അർപ്പിക്കും. പുത്തൻവെളിയിലച്ചനെ കുറിച്ച് തിരുനല്ലൂർ ഇടവകാംഗമായ മാത്തൻ ജോസഫ് കരോണ്ടുകടവിൽ എഴുതിയ 'ഫാദർ ജേക്കബ് പുത്തൻവെളിയിൽ: വിശുദ്ധിയുടെ പുത്തൻ വെളിച്ചം' എന്ന സ്മാരക ഗ്രന്ഥം മുൻ സംസ്ഥാന പോലീസ് മേധാവിയും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ മുൻതലവനുമായ ഹോർമിസ് തരകൻ ഐപിഎസ് പ്രകാശനം ചെയ്യുന്നു. പള്ളിപ്പുറം ഫൊറോനാവികാരി ഫാ. തോമസ് വൈക്കത്ത്പറമ്പിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഫാ. ഡേവിസ് മാടവന അനുസ്മരണ പ്രഭാഷണം നടത്തും. ഫാ. ജോസ് ഓലിയപ്പുറം സ്മാരകഗ്രന്ഥം പരിചയപ്പെടുത്തും. പരിപാടികൾക്ക് വികാരി ഫാ. ജേക്കബ് കോഴുവള്ളി നേതൃത്വം നൽകും.

ചേർത്തല പള്ളിപ്പുറം ഇടവകാംഗമായ ഫാ. ജേക്കബ് പുത്തൻവെളിയിൽ എറണാകുളം അതിരൂപതയിലെ വിവിധ പള്ളികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുനല്ലൂർ ഇടവകയിൽ രണ്ട് ഘട്ടങ്ങളിലായി 16 വർഷം സേവനം ചെയ്തു. ഇടവകയെ വളർത്തുന്നതിലും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിലും നിർണായകമായ പങ്കു വഹിച്ചു. തിരുനെല്ലൂരിലെ എല്ലാ ജനങ്ങൾക്കും ജാതിമതഭേദമെന്യേ വളരെ സ്വീകാരനായിരുന്നു അദ്ദേഹം. 97 വയസ്സിൽ മരണമടഞ്ഞപ്പോൾ തിരുനെല്ലൂരിലെ ജനങ്ങൾ അച്ചന്റെ ഭൗതിക ദേഹം ഏറ്റുവാങ്ങി തങ്ങളുടെ പള്ളിയിൽ തന്നെ അടക്കം ചെയ്യുകയായിരുന്നു. തുടർന്ന് എല്ലാ വർഷവും അദ്ദേഹത്തിന്റെ ചരമദിനം തിരുനെല്ലൂരിൽ ആചരിച്ചുവരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org