ഫാ. ബോബി ജോസ് കട്ടിക്കാടിന് ബിഷപ്പ് പോത്തനാമുഴി ഫൗണ്ടേഷൻ അവാർഡ്

Bishop Pothanamuzhi Foundation Award for Fr. Bobby Jose Kattikad
Published on

മൂവാറ്റുപുഴ: കോതമംഗലം രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാർ മാത്യു പോത്തനാമുഴിയുടെ സ്‌മരണാർഥം ഏർപ്പെടുത്തിയ അവാർഡിന് ഫാ. ബോബി ജോസ് കട്ടിക്കാട് അർഹനായി. എഴുത്തുകാരനും സുവിശേഷപ്രഘോഷകനുമായ ഫാ. കട്ടിക്കാട് ഓൺലൈൻ മീഡിയയിലൂടെ സുവിശേഷ പ്രസംഗത്തിന് തുടക്കം കുറിച്ചയാളും തിയോ പബ്ലിക്കേഷൻസ് എഡിറ്ററുമാണ്.

സഞ്ചാരിയുടെ ദൈവം, ഹൃദയവയൽ, ഓർഡിനറി, നിലത്തെഴുത്ത്, അകം, പുലർവെട്ടം തുടങ്ങിയവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇന്നലെ  മൂവാറ്റുപുഴ നിർമല കോളജിൽ നടന്ന ചടങ്ങിൽ കോതമംഗലം രൂപത വികാരി ജനറാൾ മോൺ. വിൻസെൻ്റ് നെടുങ്ങാട്ട് അവാർഡ് സമ്മാനിച്ചുവെന്ന് ഫാ. തോമസ് പോത്തനാമുഴി അറിയിച്ചു.

logo
Sathyadeepam Online
www.sathyadeepam.org