ജോയ് നായരമ്പലത്തിന് പുരസ്‌കാരം നല്കി

പറവൂര്‍ സാഹിത്യവേദി പുരസ്‌കാരം ജോയ് നായരമ്പലത്തിന് ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം സമ്മാനിക്കുന്നു.
പറവൂര്‍ സാഹിത്യവേദി പുരസ്‌കാരം ജോയ് നായരമ്പലത്തിന് ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം സമ്മാനിക്കുന്നു.

പറവൂര്‍: പറവൂര്‍ സാഹിത്യവേദി പുരസ്‌കാരം ജോയ് നായരമ്പലത്തിന് നല്കി. 10,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന പുരസ്‌കാരം ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം സമ്മാനിച്ചു. കുസുംഷലാല്‍ ചെറായി അധ്യക്ഷനായി.

കര്‍ഷക തൊഴിലാളി മാസികയുടെ കേരള സാഹിത്യപുരസ്‌കാരം നേടിയ ശ്രീദേവി കെ ലാലിനെ ആദരിച്ചു. ജോസഫ് പനക്കല്‍, അജിത്കുമാര്‍ ഗോതുരുത്ത്, ജയകുമാര്‍ ഏഴിക്കര, വിവേകാനന്ദന്‍ മുനമ്പം, ബാബു മുനമ്പം എന്നിവര്‍ സംസാരിച്ചു. കവിയരങ്ങും നടത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org