
പാവറട്ടി : ക്രൈസ്തവർക്കെതിരെ രാജ്യത്ത് വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സെന്റ് ജോസഫ്സ് തീർത്ഥകേന്ദ്രത്തിെലെ ഇടവക യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി. മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങളേയും കൊലപാതകങ്ങളേയും യോഗം അപലപിച്ചു.
പ്രതിഷേധ കത്തെഴുത ലിന്റെ ഉദ്ഘാടനം തീർത്ഥകേന്ദ്രം റെക്ടർ ഫാ.ജോൺസൺ അയിനിക്കൽ നിർവഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. മേജോ മുത്തിപീടിക, ട്രസ്റ്റി ഇ.ടി. വിൻസെന്റ് ഭാരവാഹികളായ ജിഷൊ ജോസഫ് , സൽമോൻ തോമസ്, സാന്ദ്ര ജോജു, റിൻസി റോയ്, ആന്റണി വിജൊ, ജിൽസ് തോമസ്, ഗിഫ്റ്റി തോമസ്, ഡൊമനിക് സാവിയോ, പി.ആർ. ഒ. റാഫി നീലങ്കാവിൽ എന്നിവർ നേതൃത്വം നൽകി.