പ്രതിഷേധ സംഗമം

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്താൻ എൽ.എഫ് ആശുപത്രിയിൽ ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും പൊതുജനങ്ങളും ഒത്തുചേർന്നു സംഘടിപ്പിച്ച പ്രതിഷേധ സംഗമം  എൽ എ ഫ്. ആശുപത്രി ഡയറക്ടർ ഫാ.തോമസ് വൈക്കത്തുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു. ഡോ. സി.ജെ. ജോസഫ്, ഡോ. തോമസ് ചെറിയാൻ, ഡോ. ജോസഫ്. കെ. ജോസഫ്, സിസ്റ്റർ പൂജിത എന്നിവർ സമീപം.

Published on

അങ്കമാലി: സമൂഹ മന:സാക്ഷിയെ ഞെട്ടിച്ചു കൊണ്ട് കൽക്കട്ടയിൽ വനിതാ ഡോക്ടറും ഉത്തരാഖണ്ഡിൽ നഴ്സും മാനഭംഗ കൊലയ്ക്ക് ഇരയായ പശ്‌ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്താൻ എൽ.എഫ് ആശുപത്രിയിൽ ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും പൊതുജനങ്ങളും ഉൾപ്പെടുന്ന പ്രതിഷേധ സംഗമം നടത്തി കുറ്റവാളികളെ ഉടൻ പിടികൂടി നിയപരമായി ശിക്ഷിക്കണമെന്നു ആവശ്യപ്പെട്ടു.

എൽ എ ഫ്. ആശുപത്രി ഡയറക്ടർ ഫാ.തോമസ് വൈക്കത്തുപറമ്പിൽ സംഗമം ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയുടെ അവിഭാജ്യ ഘടകമായ ഡോക്ടറുടെയും നഴ്സിന്റെയും കൊലപാതകത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന ഇത്തരം നീചപ്രവൃത്തികൾ

ആവർത്തിക്കാതിരിക്കാൻ സമൂഹം മുഴുവൻ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ആശുപത്രികൾ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിക്കാൻ പാർലമെന്റിൽ നിയമം കൊണ്ടുവരണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഡോ. ജോസഫ്. കെ. ജോസഫ്, ഡോ. മുഹമ്മദ് മുക്താർ, ഡോ. സി.ജെ. ജോസഫ്, ഡോ. വിനോദ് പോൾ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമാരായ ഡോ. തോമസ് ചെറിയാൻ, ഡോ. ജോൺ എബ്രഹാം, ഡോ. മനോജ്. പി. ജോസ്, ഡോ.എലിബത്ത് ജോസഫ്, ചീഫ് നഴ്സിംഗ് ഓഫീസർ സിസ്റ്റർ പൂജിത, നഴ്‌സുമാരുടെ പ്രതിനിധി മനു ബേബി എന്നിവർ പ്രസംഗിച്ചു. അഞ്ഞൂറോളം പേർ സംബന്ധിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org