പ്രതിഭാസംഗമം സംഘടിപ്പിച്ചു

 കോട്ടയം അതിരൂപത വിശ്വാസ കമ്മീഷന്റെ നേതൃത്വത്തില്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) സിസ്റ്റര്‍ എമ്മാ, ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍,  ടോം കരികുളം, ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, മാത്യൂസ് ജെറി, ഫാ. ജിബില്‍ കുഴിവേലില്‍, തോമസ് മാത്യു, ജെയ്‌സ് മുകളേല്‍ തുടങ്ങിയവര്‍ സമീപം.

Published on

കോട്ടയം അതിരൂപതാംഗങ്ങളായ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി അതിരൂപത വിശ്വാസ കമ്മീഷന്റെ നേതൃത്വത്തില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, ഫാ.ജിബില്‍ കുഴിവേലില്‍, ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, സിസ്റ്റര്‍ എമ്മാ, ടോം മാത്യു കരിക്കുളം, തോമസ് മാത്യു കോയിത്തറ, മാത്യൂസ് ജെറി മുല്ലൂര്‍, ജെയിംസ് കൊച്ചുപറമ്പില്‍, ഷീബ ജോസഫ് പുലികുത്തിയേല്‍, ജോണി റ്റി. കെ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രതിഭാസംഗമത്തില്‍ അതിരൂപതയിലെ മികച്ച പ്രതിഭകളായി പടമുഖം ഇടവകയില്‍ അരീക്കാട്ടുകരയില്‍ സുജി, രമ്യ ദമ്പതികളുടെ മകന്‍ ബെന്നറ്റ് സുജിയും കരിങ്കുന്നം ഇടവകയില്‍ നടുപറമ്പില്‍ സൈജു, ബിന്‍സി ദമ്പതികളുടെ മകള്‍ കൃപ സൈജു എന്നിവരെ തെരഞ്ഞെടുത്തു. ഡിസംബര്‍ 29 മുതല്‍ 31 വരെ മൗണ്ട് സെന്റ് തോമസില്‍ നടത്തപ്പെടുന്ന സീറോ മലബാര്‍ ക്യാറ്റിക്കെറ്റിക്കല്‍ കമ്മീഷന്‍ പ്രതിഭാ അവാര്‍ഡിലേക്കായി ഇവരെ പരിഗണിക്കും. ഓരോ ഇടവകയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ടു കുട്ടികള്‍ വീതം സംഗമത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org