വൈദിക പരിശീലനത്തെക്കുറിച്ചുള്ള പഠനശിബിരം

ഒന്നര വര്‍ഷമായി കേരള കത്തോലിക്കാ സഭയിലെ വൈദിക പരിശീലനത്തെ കുറിച്ച് പറോക് ഗവേഷണ കേന്ദ്രം, കേരള മെത്രാന്‍ സമിതിയുടെ നിര്‍ദേശപ്രകാരം നടത്തിയ ഗവേഷണ പഠനങ്ങളുടെ ഫലങ്ങള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതാണ്. കേരളത്തിലെ സെമിനാരികളിലെ വൈദികാര്‍ത്ഥികളുടെയും പരിശീലകരുടെയും വിവിധ രൂപതകളിലെ വൈദികരുടെയും പാസ്റ്ററല്‍ കണ്‍സില്‍ അംഗങ്ങളുടെയും ഇടയില്‍ വിപുലമായ സര്‍വ്വേകളും നിരവധി ചര്‍ച്ചകളും ഇന്റര്‍വ്യു കളും മറ്റ് പഠനങ്ങളും നടത്തിയതിന് ശേഷമാണ് ഈ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വൈദിക പരിശീലനത്തെ കുറിച്ച് വത്തിക്കാന്‍ സമീപകാലത്ത് പുറത്തിറക്കിയ പ്രബോധന രേഖകളാണ് പഠനത്തിന്റെ അടിസ്ഥാനം. അവതരിപ്പിക്കുന്ന പഠനങ്ങളോട് പഠന ശിബിരത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ സംവദിക്കുകയും വൈദിക പരിശീലനം കുടുതല്‍ മികച്ചതാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ മെത്രാന്‍ സമിതിക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നതാണ്.കെസിബിസി വൈസ്  പ്രസിഡണ്ട്  അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവിന്റെ നേതൃത്വത്തില്‍ മെത്രാന്മാരുടെ ഒരു സമിതി ഈ പഠനത്തിനും ഈ വര്‍ഷോപ്പിന്റെ സംഘാടനത്തിനും നേതൃത്വം നല്‍കിവരുന്നു. നവീകരണ വര്‍ഷമാചരിക്കുന്ന കേരള സഭക്ക്  ഈ പഠനം ഏറെ ഉപകാരപ്രദമാ ണെന്ന് കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ കേരള മെത്രാന്‍ സമിതി വിലയിരുത്തി. പഠന ശിബിര ത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി കെസിബിസി ഡെപ്പ്യൂട്ടി സെക്രട്ടറി, ഫാ. ജേക്കബ് ജി. പാലക്കപ്പിള്ളി, പറോക് ഗവേഷണ കേന്ദ്രം എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഫാ. സൈജോ തൈക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org