പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷിച്ചു

പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷിച്ചു
Published on

കൊരട്ടി: പൗരോഹിത്യസുവര്‍ണ ജൂബിലിയുടെ നിറവില്‍ റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന് തിരുമുടിക്കുന്നില്‍ ഇടവകജനത്തിന്റെ ആദരം. വികാരി ഫാ. സെബാസ്റ്റ്യന്‍ മാടശേരിയുടെ നേതൃത്വത്തിലാണ് ഇടവക സമൂഹം തിരുമുടിക്കുന്ന് ചെറുപുഷ്പ ദേവാലയത്തില്‍ സ്‌നേഹാദരവ് നല്‍കിയത്. തുടര്‍ന്ന് ജൂബിലേറിയന്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു. വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ അങ്കമാലി മേരിമാതാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. പോള്‍ പുതുവ വചനസന്ദേശം നല്‍കി. തുടര്‍ന്ന് പാരീഷ് ഹാളില്‍ നടന്ന അനുമോദന യോഗം പൗരോഹിത്യ സുവര്‍ണ ജൂബിലേറിയന്‍ റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന്റെ അനുമോദനയോഗം വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറല്‍ ഫാ. ടോണി ചക്കുങ്കല്‍ വിസി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സെബാസ്റ്റ്യന്‍ മാടശേരി അധ്യക്ഷനായി. തൃശൂര്‍ അതിരൂപത വികാരി ജനറല്‍ ഫാ. ജോസ് വല്ലൂരാന്‍, ഫാ. പോള്‍ ചുള്ളി, റവ. ഡോ. റാഫി വേഴപ്പറമ്പില്‍ വിസി, സിസ്റ്റര്‍ സീല സി എ സി, സിസ്റ്റര്‍ ലിസ്ബിന്‍ ജോര്‍ജ് എസ് എ ബി എസ്, കൈക്കാരന്‍ ബിനു മഞ്ഞളി, പി.ഒ. ദേവസി, ഡേവിസ് വല്ലൂരാന്‍, അഗസ്റ്റിന്‍ വല്ലൂരാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org