പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കണം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കണം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം
Published on

ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു

പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കണമെന്ന്് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കരുതലൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഭ്യമാക്കുന്ന ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങളുടെ സമഗ്രമായ വളര്‍ച്ച ലക്ഷ്യമാക്കിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. അരി, പഞ്ചസാര, ചെറുപയര്‍, കടല, ഗോതമ്പ് പൊടി, റവ, ചായപ്പൊടി, മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, മുളക് പൊടി, കടുക്, ജീരകം, ഉപ്പ്, കുക്കിംഗ് ഓയില്‍, കുളിസോപ്പ്, എന്നിവയടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസ് സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org