പ്രോലൈഫ് ക്രിസ്തുമസ് കാര്‍ഡ് പ്രകാശനം ചെയ്തു

പ്രോലൈഫ് ക്രിസ്തുമസ് കാര്‍ഡ് പ്രകാശനം ചെയ്തു

മനുഷ്യവിഭവ സമ്പത്താണ് രാജ്യത്തിന്റെ മുതല്‍ക്കൂട്ടെന്നും ഓരോ കുഞ്ഞിന്റെ ജീവനും വിലപ്പെട്ടതാണെന്നും ഗര്‍ഭാവസ്ഥ മുതല്‍ അതൊരു മനുഷ്യ ജീവനായി കരുതേണ്ടതാണെന്നും പൊതു സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്ന സന്ദേശമാണ് കെ.സി.ബി.സി. പ്രോലൈഫ് സമിതി തയ്യാറാക്കിയ ക്രിസ്തുമസ് കാര്‍ഡുകളിലുള്ളത്.കെ.സി.ബി.സി. പ്രസിഡണ്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സി ബി സി ഐ പ്രസിഡന്റ് മാര്‍ ആന്‍ട്രുസ് താഴത്തിന് നല്‍കിയാണ് പ്രകാശനം ചെയ്തത്.

പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ നടക്കുന്ന കേരള കത്തോലിക്കാമെത്രാന്‍ സമിതിയുടെ സമ്മേളനത്തിനിടയില്‍ വച്ചു നടന്ന ചടങ്ങില്‍ സി.ബി.സി.ഐ. പ്രസിഡണ്ട് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പ്രോലൈഫ് സമിതി ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി, വൈസ് ചെയര്‍മാന്‍മാരായ ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്, മാര്‍ സെബാസ്റ്റ്യന്‍ വാണിയ പുരക്കല്‍, ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, മാര്‍ തോമസ് തറയില്‍, പ്രോലൈഫ് ഡയറക്ടര്‍ റവ: ഫാ. കളീറ്റസ് വര്‍ഗീസ്, പ്രസിഡണ്ട് ജോണ്‍സണ്‍ ചൂരേ പറമ്പില്‍ , ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടന്‍, ആനിമേറ്റര്‍ സാബു ജോസ് എന്നിവര്‍ പങ്കെടുത്തു.

കെ.സി.ബി.സി പ്രോലൈഫ് സമിതി ഭാരവാഹിയായ ജെസ് ലിന്‍ ജോ ദമ്പതികളുടെ അടുത്തയിടെ ജനിച്ച ഒമ്പതാമത്തെ കുഞ്ഞിന്റെ ചിത്രമാണ് ക്രിസ്തുമസ് കാര്‍ഡില്‍ ആലേഖനം ചെയ്തിരിക്കുന്നതെന്നതും കാര്‍ഡിനെ വ്യത്യസ്ഥമാക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org