ഓണാഘോഷം കാരുണ്യയിലെ അമ്മമാർക്കൊപ്പം നടത്തി കത്തോലിക്ക കോൺഗ്രസ്

Catholic Congress celebrates Onam with Mothers of Mercy
Published on

പെരിങ്ങോട്ടുകര : സെന്റ് ആന്റണീസ് പള്ളി പുത്തൻ പീടിക കത്തോലിക്ക കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ  ഓണാഘോഷം കാരുണ്യ വൃദ്ധ സദനത്തിലെ അമ്മമാർക്കൊപ്പം നടത്തി. കാരുണ്യ വൃദ്ധസദനത്തിൽ നടന്ന ഓണാഘോഷം  അസി.ഡയറക്ടർ ഫാ. ബിബിൻ പടന്നമാക്കൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ആന്റോ തൊറയൻ  അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പോൾ.പി.എ, ജോസഫ്.എ.സി, ഡോ. ജോജി മാളിയേക്കൽ, ജെസി വർഗ്ഗീസ്, ഷാലി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. ലാലി ജോസ്, ഗ്ലാഡിസ് ഫെന്നി, ലിഡിയ, മിനി ആന്റോ എന്നിവർ നേതൃത്വം നൽകി. ഓണ സദ്യ വിളമ്പിയും, ഓണപ്പാട്ട് പാടിയും, ഓണസമ്മാനം കൈമാറിയാണ് ഓണാഘോഷം സമാപിച്ചത്

logo
Sathyadeepam Online
www.sathyadeepam.org