പാറേല്‍ മര്‍ത്ത്മറിയം തീര്‍ഥാടനകേന്ദ്രം കൂദാശയും ബസിലിക്ക പ്രഖ്യാപനവും

Consecration of the Parel St. Mary’s Pilgrimage Centre and Its Proclamation as a Basilica
Published on: 

ചങ്ങനാശേരി: പാറേല്‍ മര്‍ത്ത്മറിയം തീര്‍ത്ഥാടന കേന്ദ്രം കൂദാശയും ബസിലിക്ക പ്രഖ്യാപനവും നവംബര്‍ 21ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് പ്രധാന ദേവാലയമായ മര്‍ത്ത്മറിയം വലിയ പള്ളി കൂദാശ, പ്രഥമ വിശുദ്ധ കുര്‍ബാന. കാര്‍മികന്‍: ആര്‍ച്ചുബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം. ബസിലിക്ക പ്രഖ്യാപനം: ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍. ആര്‍ച്ചുബിഷപ്പുമാരായ ഡോ. തോമസ് മാര്‍ കൂറിലോസ്, ഡോ. തോമസ് ജെ. നെറ്റോ, ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ തോമസ് ഇലവനാല്‍, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ. തോമസ് മാര്‍ ഐറേനിയസ്, ഡോ. ജയിംസ് ആനാപറമ്പില്‍, യൂഹാനോന്‍ മാര്‍ തിയോഡേഷ്യസ്, മാര്‍ തോമസ് പാടിയത്ത്, ഡോ. ജസ്റ്റിന്‍ മഠത്തില്‍പറമ്പില്‍, വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികരാകും.

22ന് രാവിലെ ഏഴിന് പുതിയ കല്‍ക്കുരിശ് ആശീര്‍വാദം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഉച്ചകഴിഞ്ഞ് 2.30ന് ചന്തക്കടവ് കപ്പേളയില്‍നിന്നും പാറേല്‍ പള്ളിയിലേക്ക് യുവദീപ്തി-എസ് എംവൈ എം നേതൃത്വം നല്‍കുന്ന ജപമാലറാലി. പാറേല്‍ പള്ളിയില്‍ യുവജന സമ്മേളനം.

23ന് രാവിലെ 9.30ന് കൊടിമരം ആശീര്‍വാദം ബിഷപ് മാര്‍ തോമസ് പാടിയത്ത്. ഉച്ചകഴിഞ്ഞ് 2.30ന് അമലോത്ഭവമാതാപള്ളി കൂദാശ, ആദ്യവിശുദ്ധ കുര്‍ബാന അര്‍പ്പണം- ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍.

24ന് വൈകുന്നേരം ആറിന് സാംസ്‌കാരിക സമ്മേളനം. മുഖ്യാതിഥി മുഖ്യമന്ത്രി വി.ഡി സതീശന്‍. 25ന് വൈകുന്നേരം ആറിന് നിത്യാരാധനാ ചാപ്പല്‍, കുമ്പസാരക്കൂടുകള്‍ ആശീര്‍വാദം-മുന്‍ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കൊച്ചേരി നിര്‍വഹിക്കും.

27ന് വൈകുന്നേരം 4.30ന്, പാറേല്‍ പള്ളിയുടെ സ്ഥാപനത്തിനായി അധ്വാനിച്ച മാര്‍ മാത്യു മാക്കില്‍, മറ്റു ബിഷപ്പുമാര്‍, ഫാ. എസ്തഫാനോസ് തയ്യില്‍ സിഎംഐ, മോണ്‍. സിറിയക് കണ്ടങ്കരി, അമ്പിച്ചന്‍ ഇളപ്പുങ്കല്‍ എന്നിവര്‍ക്കായി അനുസ്മരണ പ്രാര്‍ഥന.

ഡിസംബര്‍ എട്ടിന് ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍. വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാനയ്ക്ക് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

ഡിസംബര്‍ 24ന് ഉച്ചകഴിഞ്ഞ് 2.30ന് എമ്മേ ദ് മിശിഹാ ക്രിപ്റ്റ് ദേവാലയം (ഭൂഗര്‍ഭ കപ്പേള) കൂദാശ, തിരുശേഷിപ്പ് സ്ഥാപിക്കല്‍, വിശുദ്ധ കര്‍ബാന- കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്.